തിരുവനന്തപുരം : യുവ സംവിധായക നയന സൂര്യന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണർ ദിനിൽ അന്വേഷിക്കും. നയനയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതയാരോപിച്ച് സുഹൃത്തുക്കൾ രംഗത്തെത്തിയിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ 2019 ഫെബ്രുവരി 24 നാണ് നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൂന്നു വർഷം മുൻപുണ്ടായ മരണത്തിലെ ദുരൂഹതകൾ നീക്കാൻ ഇതുവരെ പോലീസിനായിട്ടില്ലെന്ന പരാതിയിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും കാട്ടി സുഹൃത്തുക്കളാണ് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയത്. നയനയുടെ കഴുത്തിൽ കയറിട്ട് മുറുക്കിയ പാട്, വയറ്റിൽ ക്ഷതമേറ്റുള്ള ആന്തരിക സ്രാവം ഇവ വ്യക്തമാക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് സംശയങ്ങളെ ശക്തമാക്കുന്നത്.
കൊലപാതകം അല്ലെന്നാണ് പൊലീസ് കണ്ടെത്തൽ. ശരീരത്തിലുള്ള ക്ഷതം എങ്ങനെ വന്നുവെന്നതാണ് ചോദ്യം. മൂന്നു വർഷം മുമ്പ് തിരുവനന്തപുരത്തെ വാടക വീട്ടിനുള്ളിലാണ് സംവിധായകയായ നയനയെ മരിച്ചനിലയിൽ കണ്ടെത്തിയത്. വീടും മുറിയും അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. വാതിൽ തകർത്ത് അകത്ത് കയറി സുഹൃത്തുക്കളാണ് നയനയെ ആശുപത്രിയിലെത്തിക്കുന്നത്. ആശുപത്രിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കേസന്വേഷിച്ച മ്യൂസിയം പോലീസാണ് കൊലപാതമല്ലെന്ന നിഗമനത്തിൽ എത്തിയത്. വീടും മുറിയും അകത്തുനിന്നും പൂട്ടിയ സാഹചര്യത്തിൽ കൊലപാതക സാധ്യത ആദ്യ അന്വേഷണ സംഘം തള്ളിക്കളഞ്ഞിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫൊറൻസിക് ഡോക്ടറുടെ മൊഴിയും പോലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഈ അടിസ്ഥാനത്തിൽ തെളിയിക്കപ്പെടാത്ത കേസായി പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.
കഴുത്തു ഞെരിച്ചതിന്റെ പാടും ആന്തരിക രക്തസ്രാവവും എങ്ങനെയുണ്ടായെന്നതിൽ ഇനിയും ദുരൂഹത തുടരുകയാണ്. ആരോപണമുയർന്ന സാഹചര്യത്തിൽ തിരുവനന്തപുരം ഡിസിപി വി അജിത്ത് കേസന്വേഷണ ഫയലുകള്‍ വീണ്ടും വിളിച്ചു വരുത്തി പരിശോധിച്ചു. ജില്ലാ ക്രൈം ബ്രാഞ്ചിനോ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനോ കേസ് കൈമാറാനാണ് ആലോചന.
കരുനാഗപ്പള്ളി ആലപ്പാട് സ്വദേശിയായിരുന്നു നയന. അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സന്തത സഹചാരിയായിരുന്നു. ലെനിന്‍ സംവിധാനം ചെയ്ത മകരമഞ്ഞിലൂടെയായിരുന്നു നയനയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി പരസ്യ ചിത്രങ്ങളും ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033