ശാസ്താംകോട്ട : പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സക്കെത്തിച്ച ശാസ്താംകോട്ട ആയിക്കുന്നം വലിയവീട്ടില്‍ കിഴക്കതില്‍ സ്മിതാകുമാരി(41)യുടെ ദുരൂഹമരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇവരോടൊപ്പം സെല്ലിലുണ്ടായിരുന്ന സ്ത്രീയില്‍നിന്നേറ്റ മര്‍ദനമാണ് കാരണമെന്നാണ് ജീവനക്കാര്‍ നല്‍കിയിരിക്കുന്ന മൊഴി. പരസ്പരവിരുദ്ധമായി സംസാരിക്കുന്ന ഇവരെ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ പോലീസ് ചോദ്യംചെയ്യും. എന്നാല്‍ അന്വേഷണം ജീവനക്കാരിലേക്കും നീളുകയാണെന്നാണ് ലഭിക്കുന്ന വിവരം.
സ്മിതയുടെ മരണം ക്രൂരമായ മര്‍ദനമേറ്റതിനാലാണെന്ന മൃതദേഹപരിശോധന റിപ്പോര്‍ട്ടാണ് പുതിയ അന്വേഷണത്തിന് വഴിത്തിരിവായത്. പോലീസ് സര്‍ജന്‍ ഡോ. എം.എം.സീമയുടെ റിപ്പോര്‍ട്ടിലാണ് മരണകാരണം മര്‍ദ്ദനമാണെന്ന് വ്യക്തമാക്കുന്നത്. കഴിഞ്ഞമാസം 26-ന് വൈകീട്ടാണ് അബോധാവസ്ഥയില്‍ സ്മിതയെ പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. 29-ന് വൈകീട്ട് ആറോടെ ശ്വാസംമുട്ടലിനെ തുടര്‍ന്ന് സ്മിതയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും എത്തിച്ചേരണമെന്നും ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണപിള്ളയെ വിളിച്ചറിയിച്ചു. അദ്ദേഹം ബന്ധുക്കളുമായി ആശുപത്രിയിലെത്തിയെങ്കിലും സ്മിതയെ കാണാന്‍ അനുവദിച്ചില്ല. മരിച്ചശേഷമാണ് അവിടെ എത്തിച്ചതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. മൃതദേഹവും കാണാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് ബന്ധുക്കള്‍ മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതിനല്‍കി. 30-ന് മൃതദേഹപരിശോധന നടത്തി.
തലച്ചോറ് അടിയേറ്റ് തകര്‍ന്നു. രക്തക്കുഴലുകള്‍ പൊട്ടിയതും തലച്ചോറ് വീര്‍ത്തതുമാണ് പ്രധാന മരണകാരണമായി പറയുന്നത്. ക്രൂരമായ മര്‍ദനമേറ്റാണ് സ്മിത മരിച്ചതെന്ന ഉറച്ചനിലപാടിലായിരുന്നു തുടക്കംമുതല്‍ ബന്ധുക്കള്‍. ആശുപത്രി അധികൃതര്‍ക്കെതിരേയും ഗുരുതരമായ ആരോപണമാണ് ഇവരുടെ കുടുംബം ഉന്നയിച്ചിരിക്കുന്നത്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.