റാബത്ത്: മൊറോക്കയിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ മരണ സംഖ്യ ഉയരുന്നു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം മരിച്ചവരുടെ എണ്ണം 1037ആയി. എണ്ണൂറിലേറെപ്പേര്‍ക്ക് പരുക്കേറ്റതായും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഹൈ അറ്റ്ലസിലെ ഇഗില്‍ പ്രദേശത്താണാണുണ്ടായതെന്നാണ് മൊറോക്കോയുടെ ജിയോഫിസിക്കല്‍ സെന്ററില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍. പോര്‍ച്ചുഗലും അള്‍ജീരിയയില്‍വരെ പ്രകമ്പനം അനുഭവപ്പെട്ടതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.
പ്രഭവകേന്ദ്രത്തിന് സമീപമുള്ള പ്രവിശ്യകളില്‍ 296 പേരെങ്കിലും മരിച്ചതായി മൊറോക്കോ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൂടാതെ, പരുക്കേറ്റ 153 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നഗരങ്ങള്‍ക്കും പട്ടണങ്ങള്‍ക്കും പുറത്താണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. വാഹനങ്ങള്‍ക്ക് എത്തിച്ചേരാന്‍ പ്രയാസമുള്ള പര്‍വതപ്രദേശങ്ങളിലാണ് കൂടുതല്‍ മരണങ്ങളും സംഭവിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.