സെപ്റ്റംബറിന് സമാനമായി ഒക്ടോബര്‍ മാസം ആരംഭിക്കുന്നതും നിരവധി സാമ്പത്തിക മാറ്റങ്ങളുമായിട്ടാണ്. ഓരോ മാസത്തിലെയും സാമ്പത്തിക തീരുമാനങ്ങള്‍ മനസിലാക്കാതെ പണമിടപാട് നടത്തുന്നത് സാമ്പത്തിക നഷ്ടത്തിന് കാരണമാകും. ഒക്ടോബര്‍ മാസത്തിലേക്ക് നോക്കിയാല്‍ ടിസിഎസ് നിയമത്തിലും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളിലും മാറ്റം കാണാം. വിവിധ പ്രത്യേക സ്ഥിര നിക്ഷേപങ്ങളുടെ കാലാവധി അവസാനിക്കുന്നതും ഒക്ടോബര്‍ മാസത്തിലാണ്. ഇവ വിശദമായി പരിശോധിക്കാം.
ടിസിഎസ് നിയമങ്ങള്‍ മാറുന്നു ; 2023 ഒക്ടോബര്‍ 1 മുതല്‍ ഒരു നിശ്ചിത തുക സാമ്പത്തിക വര്‍ഷത്തില്‍ ചെലവാക്കുന്ന വ്യക്തികള്‍ ടാകസ് കലക്ടഡ് അറ്റ് സോഴ്‌സ് (ടിസിഎസ്) നല്‍കണം. വിദേശ യാത്ര, വിദേശ ഇക്വിറ്റ് നിക്ഷേപം, മ്യൂച്വല്‍ ഫണ്ട് അല്ലെങ്കില്‍ ക്രിപ്‌റ്റോ കറന്‍സി എന്നിവയ്ക്ക് ചെലവാക്കുന്ന തുകയ്ക്ക് ടിസിഎസ് ബാധകമാകും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ലിബറൈസ്ഡ് റെമിറ്റന്‍സ് സ്‌കീം പ്രകാരം 2.50 ലക്ഷം ഡോളര്‍ സാമ്പത്തിക വര്‍ഷത്തില്‍ ചെലവാക്കാം. സാമ്പത്തിക വര്‍ഷത്തില്‍ 7 ലക്ഷം രൂപയില്‍ കൂടുതല്‍ വിദേശ ചെലവാക്കലുകള്‍ നടത്തുമ്പോള്‍ 20 ശതമാനം ടിസിഎസ് ആണ് ഈടാക്കുക. ആരോഗ്യ, മെഡിക്കല്‍ ചെലവുകള്‍ പരിഗണിക്കില്ല.
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് റൂള്‍ ; ഡെബിറ്റ്, ക്രെഡിറ്റ്, പ്രീ പെയ്ഡ് കാര്‍ഡുകള്‍ക്ക് നെറ്റ് വര്‍ക്ക് തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കുന്നുണ്ട്. കാര്‍ഡിന് അപേക്ഷിക്കുന്ന സമയത്ത് കാര്‍ഡ് ഇഷ്യുവറെ തിരഞ്ഞെടുക്കാന്‍ സാധിക്കും. ഈ അവസരം ഒക്ടോബര്‍ 1 മുതല്‍ ലഭ്യമാകും. ഇന്ത്യന്‍ ബാങ്ക് പ്രത്യേക സ്ഥിര നിക്ഷേപം പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ബാങ്കിന്റെ ‘ഐഎന്‍ഡി സൂപ്പര്‍ 400’, ‘ഐഎന്‍ഡി സുപ്രീം 300 ഡേയ്‌സ്’ എന്നി സ്ഥിര നിക്ഷേപങ്ങളുടെ കാലാവധി ഒക്ടോബര്‍ 31 ന് അവസാനിക്കും. ബാങ്കില്‍ മികച്ച പലിശ നിക്ഷേപമാണിത്.
400 ദിവസ നിക്ഷേപത്തിന് 7.25 ശതമാനം പലിശയും 300 ദിവസത്തേക്ക് 7.05 ശതമാനം പലിശയും ലഭിക്കും. എസ്ബിഐ വീകെയര്‍ സ്ഥിര നിക്ഷേപം എസ്ബിഐയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയായ എസ്ബിഐ വീകെയര്‍ സ്ഥിര നിക്ഷേപത്തില്‍ ഒക്ടോബര്‍ 1 മുതല്‍ നിക്ഷേപിക്കാനാകില്ല. പദ്ധതിയുടെ കാലാവധി സെപ്റ്റംബര്‍ 30 ആണ്. 7.50 ശതമാനം പലിശയാണ് 5 മുതല്‍ 10 വര്‍ഷത്തേക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്നത്. ബാങ്ക് സമയപരിധി നീട്ടാനുള്ള സാധ്യത തള്ളികയനാകില്ല.