തിരുവനന്തപുരം: ബഫർ സോൺ, ഫീൽഡ് സർവേ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ നൽകുന്നതിനു ഹെൽപ്പ് ഡെസ്ക് ആരംഭിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനം. വനം, റവന്യൂ, തദ്ദേശസ്വയംഭരണ മന്ത്രിമാർ രാവിലെ യോഗം ചേരും. 88 പഞ്ചായത്ത് പ്രസിഡന്‍റുമാരും വില്ലേജ് ഓഫീസർമാരും ഓൺലൈനായും പങ്കെടുക്കും.
കെസ്ര തയ്യാറാക്കിയ സാറ്റലൈറ്റ് സർവേ റിപ്പോർട്ടിനേക്കാൾ കേന്ദ്രത്തിനു സമർപ്പിച്ച 2021 ലെ റിപ്പോർട്ടിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. റിപ്പോർട്ടിനൊപ്പം നൽകിയ ഭൂപടം പ്രസിദ്ധീകരിക്കും. ജനവാസ മേഖലയെ ബഫർ സോണിൽ നിന്നും ഒഴിവാക്കി കൊണ്ടുള്ളതാണ് റിപ്പോർട്ട്. ഈ റിപ്പോർട്ടിന്മേലുള്ള പരാതികളും കേൾക്കും. പുതുതായി തയ്യാറാക്കിയ സാറ്റലൈറ്റ് സർവേ റിപ്പോർട്ട് എന്തുചെയ്യുമെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ സർക്കാർ നൽകുന്നില്ല. സാറ്റലൈറ്റ് സർവേ റിപ്പോർട്ട്, 2021 ലെ റിപ്പോർട്ട്, ഫീൽഡ് സർവേ റിപ്പോർട്ട് എന്നിവ സുപ്രീം കോടതിയിൽ സമർപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
അഡ്വര്‍ട്ടോറിയല്‍ കവര്‍ സ്റ്റോറി
നിങ്ങളുടെ ബിസിനസ്, അതിന്റെ പ്രത്യേകതകള്‍ ലോകമെങ്ങും അറിയാന്‍ ഓണ്‍ ലൈന്‍ ചാനലില്‍ പരസ്യം ചെയ്യണം. ടി.വിയോ പത്രമോ അല്ല, വിവിധ ഉപയോഗങ്ങള്‍ക്കായി മൊബൈല്‍ ഫോണാണ് ഇന്ന് ജനങ്ങള്‍ കൊണ്ടുനടക്കുന്നത്. ലോകത്ത് എന്ത് സംഭവിച്ചാലും ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലിലൂടെ അതൊക്കെ അപ്പപ്പോള്‍ കാണുവാനും അറിയുവാനും നിങ്ങള്‍ക്ക് കഴിയുന്നു. ജില്ലയിലെ ഏറ്റവുംകൂടുതല്‍ വായനക്കാരുള്ള ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. നിലവിലുള്ള സാധാരണ പരസ്യങ്ങള്‍ക്ക് പുറമേ അഡ്വര്‍ട്ടോറിയല്‍ കവര്‍ സ്റ്റോറി കൂടി ആരംഭിച്ചിട്ടുണ്ട്. നിങ്ങളുടെ ബിസിനസ്സിനെ അല്ലെങ്കില്‍ സേവനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ഒരു വാര്‍ത്തയാണ് ഇത്. ഇതിനെപ്പറ്റി കൂടുതല്‍ അറിയാന്‍ ബന്ധപ്പെടുക. 94473 66263, 85471 98263.