Tuesday, July 8, 2025 4:30 pm

മൂന്നാറിൽ നിന്ന് അക്രമകാരികളായ ആനകളെ നാടുകടത്താൻ തീരുമാനം‌

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: അക്രമണകാരികളായ ആനകളെ മൂന്നാറില്‍ നിന്നും നാടുകടത്തുന്നു. ദേവികുളം എംഎല്‍എ അഡ്വ. എ രാജയുടെ നേതൃത്വത്തില്‍ കൂടിയ സര്‍വകക്ഷിയോഗത്തിലാണ് തീരുമാനം. റിപ്പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി മൂന്നാര്‍ മേഖലയില്‍ രാത്രിയോ പകലോ വ്യത്യാസമില്ലാതെ എത്തുന്ന ആക്രമണകാരികളായ ആനകളെ നടുകടത്താനാണ് യോ​ഗത്തിൽ തീരുമാനമായത്. പടയപ്പയടക്കമുള്ള രണ്ട് ആനകളെ നാടുകടത്തണമൈന്ന് രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെച്ചത്. സംഭവുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറും.

നിലവില്‍ മൂന്നാര്‍ ചിന്നക്കനാല്‍, ശാന്തന്‍പ്പാറ എന്നിവിടങ്ങളിലായി അഞ്ചോളം ആനകളാണ് നാട്ടുകാര്‍ക്ക് ശല്യമായി നാട്ടിന്‍പുറങ്ങളില്‍ ഇറങ്ങുന്നത്. ഇതില്‍ ചക്കക്കൊമ്പനും പടയപ്പയും വാഹനങ്ങള്‍ തകര്‍ക്കുകയും മറ്റ് അനിഷ്ട സംഭവങ്ങള്‍ക്ക് കാരണമാകുന്ന രീരിയില്‍ അപകടകാരികളുമാണ്. ഈ രണ്ട് ആനകളും വനപാലകരുടെ നിരീക്ഷണത്തിലാണ്. ഇവയെ നാടുകടത്താനാണ് സര്‍വകക്ഷിയോഗത്തില്‍ നേതാക്കള്‍ ഒന്നടങ്കം ആവശ്യപ്പെട്ടത്.

അതേസമയം, മൂന്നാറില്‍ വിനോദസഞ്ചാരികള്‍ക്ക് രാത്രികാല സാവാരിക്ക് വിലക്ക് ഏർപ്പെടുത്തി. നൈറ്റ് സവാരിക്കും നൈറ്റ് ട്രിക്കിങ്ങിനുമാണ് വിലക്കേര്‍പ്പെടുത്തുന്നത്. ആനച്ചാല്‍ ചെങ്കുളം പോതമേട് ലക്ഷ്മി മൂന്നാര്‍ എസ്‌റ്റേറ്റ് മേഖലകള്‍ കേന്ദ്രീകരിച്ച് നിരവധി വാഹനങ്ങളാണ് വിനോദസഞ്ചാരികളുമായി നൈറ്റ് സവാരിക്കും നൈറ്റ് ട്രക്കിംങ്ങിനുമായി മൂന്നാറിലെത്തുന്നത്. വന്യമ്യഗങ്ങള്‍ ഏറെ കാണപ്പെടുന്ന മേഖലകളില്‍ എത്തുന്ന ഇവര്‍ അവയുടെ സ്വര്യജീവിതത്തിന് തടസ്സമാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകാണ്. മാത്രമല്ല ആക്രമണകാരികളായ ആനയടക്കമുള്ള വന്യമ്യഗങ്ങള്‍ വിനോദസഞ്ചാരികളെ ആക്രമിക്കുന്ന സാഹചര്യവും നിലനില്‍ക്കുകയാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നാളെ നടക്കാനിരിക്കുന്ന ദേശീയ പണിമുടക്കിനെ നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ച് കെഎസ്ആർടിസി

0
തിരുവനന്തപുരം : നാളെ നടക്കാനിരിക്കുന്ന ദേശീയ പണിമുടക്കിനെ നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ച്...

അയ്യപ്പസേവാസംഘം 80-ാം വാർഷികാഘോഷം നടന്നു

0
ചെങ്ങന്നൂർ : അഖിലഭാരത അയ്യപ്പസേവാസംഘം 80-ാം വാർഷികത്തോടുനബന്ധിച്ച് മധുരയിൽ നടന്ന...

1.2 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ കുന്നംകുളം എക്‌സൈസ് അറസ്റ്റ് ചെയ്തു

0
തൃശൂര്‍: 1.2 കിലോ കഞ്ചാവുമായി കാണിപ്പയ്യൂര്‍, പുതുശേരി സ്വദേശികളായ രണ്ടു യുവാക്കളെ...

ആലപ്പുഴ ആയുർവേദ ആശുപത്രിക്കെട്ടിടം ശോച്യാവസ്ഥയിൽ

0
ആലപ്പുഴ : ആലപ്പുഴ ആയുർവേദ ആശുപത്രിക്കെട്ടിടം ശോച്യാവസ്ഥയിൽ. ഭിത്തികളിൽ...