പത്തനംതിട്ട : ശബരിമലയിൽ ദർശന സമയം കൂട്ടാൻ തീരുമാനം. നേരത്തെ 18 മണിക്കൂറായിരുന്ന ദർശന സമയം 19 മണിക്കൂറായി മാറും. തിരക്ക് വർധിച്ച സാഹചര്യത്തിൽ സമയം കൂട്ടാനാകുമോയെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ചോദിച്ചിരുന്നു. ഇതേ തുടർന്ന് തന്ത്രി കണ്ഠരര് രാജീവരും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്ദഗോപനും എക്‌സിക്യൂട്ടീവ് ഓഫീസര്‍ എച്ച് കൃഷ്ണകുമാറും കൂടിയാലോചിച്ച ശേഷമാണ് സമയക്രമം തീരുമാനിച്ചത്.
ശബരിമല മരക്കൂട്ടത്ത് തിരക്കിൽ പെട്ട് തീർഥാടകർക്ക് അപകടം പറ്റിയതിൽ സ്പെഷൽ കമ്മീഷണറോട് ഹൈക്കോടതി റിപ്പോർട്ട് തേടിയിരുന്നു. നിലക്കലിലെ പാർക്കിങ് പരിധി കഴിഞ്ഞാൽ ഗതാഗതം കർശനമായി നിയന്ത്രിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. പ്രത്യേക സിറ്റിങ് നടത്തിയാണ് കോടതി കേസ് പരിഗണിക്കുന്നത്. പത്തനംതിട്ട ജില്ലാ കലക്ടർ ഓൺലൈനായി കോടതിയിൽ ഹാജരായി.
MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.