നെടുങ്കണ്ടം : ഇടുക്കി ജില്ലയിലെ 8 പഞ്ചായത്തുകളിലെ 22 വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന വാര്‍ഡുകളിലാണ് ഇടുക്കി കലക്ടര്‍ എച്ച്. ദിനേശന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. തമിഴ്നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. 21 വരെയാണ് നിരോധനാജ്ഞ . പീരുമേട്, ഉടുമ്പന്‍ചോല താലൂക്കുകളില്‍ ഉള്‍പ്പെടുന്ന ശാന്തന്‍പാറയിലെ 1, 5, 7, വാര്‍ഡുകളും ഉടുമ്പന്‍ചോലയിലെ 5, 7, നെടുങ്കണ്ടത്തെ 8, 9, 11, കരുണാപുരത്തെ 4, 7, 10, 11, വണ്ടന്‍മേട്ടിലെ 7, 10, ചക്കുപള്ളത്തെ 8, 11, കുമളിയിലെ 6, 7, 8, 9, 12, ചിന്നക്കനാലിലെ 5 എന്നീ വാര്‍ഡുകളിലുമാണ് നിരോധനാജ്ഞ.
തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ഇടുക്കി ജില്ലയിലെ 22 വാര്‍ഡുകളില്‍ നിരോധനാജ്ഞ
RECENT NEWS
Advertisment