കിഴക്കുപുറം : എസ്.എൻ.ഡി.പി യോഗം 2199ാം കിഴക്കുപുറം ശാഖയിലെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികം ഇന്നും നാളെയും നടക്കും. ഇന്ന് വൈകിട്ട് 5.30ന് സർവൈശ്വര്യപൂജ. വൈകിട്ട് ആറരയ്ക്ക് ശിവഗിരി മഠം ശിവനാരായണ തീർത്ഥ സ്വാമികളുടെ നേതൃത്വത്തിൽ പ്രസാദശുദ്ധിക്രിയകൾ. നാളെ രാവിലെ ആറിന് ഗുരുപുഷ്പാഞ്ജലി. 12ന് മഹാഗുരുപൂജ. വൈകിട്ട് 3.30ന് പ്രതിഷ്ഠാ വാർഷിക സമ്മേളനം എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ഡി.അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തും.
ശാഖാ പ്രസിഡന്റ് പി.വി സോമൻ അദ്ധ്യക്ഷത വഹിക്കും. യോഗം അസി.സെക്രട്ടറി ടി.പി സുന്ദരേശൻ അവാർഡുകൾ വിതരണം ചെയ്യും. യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത് അനുഗ്രഹ പ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി ഗീതാ മോഹൻ, യൂണിയൻ കൗൺസിലർമാരായ സോമനാഥൻ, പി.കെ പ്രസന്നകുമാർ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് ഷീല രവി, സെക്രട്ടറി സരള പുരുഷോത്തമൻ, എസ്. ഷൈലജ തുടങ്ങിയവർ സംസാരിക്കും.