ചെങ്ങന്നൂര്‍ : എസ്.എന്‍.ഡി.പി യോഗത്തിന്റെയും എസ്.എന്‍ ട്രസ്റ്റിന്റെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വജൂബിലി ഉപഹാരമായി ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി. യൂണിയനില്‍പ്പെട്ട മെഴുവേലി പത്മനാഭോദയം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപകരും അനദ്ധ്യാപകരും ലോക്കല്‍ കമ്മറ്റിയും നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ ഭവനസമര്‍പ്പണവും ഗൃഹപ്രവേശ ചടങ്ങുകളും നടന്നു. മെഴുവേലി പി.എന്‍ ചന്ദ്രസേനന്‍ സ്മാരക ആഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ഭവനസമര്‍പ്പണം എസ്.എന്‍.ഡി.പി.യോഗം ചെങ്ങന്നൂര്‍ യൂണിയന്‍ കണ്‍വീനര്‍ അനില്‍ പി.ശ്രീരംഗം നിര്‍വ്വഹിച്ചു.
മാതാപിതാക്കള്‍ നഷ്ടപ്പെട്ട മെഴുവേലി ആലിന്റെ കിഴക്കേതില്‍ പ്ലസ്സ്ടൂ വിദ്യാര്‍ത്ഥിനി റോഷ്‌നിക്കാണ് 7 ലക്ഷം രൂപ ചെലവില്‍ വീട് നിര്‍മ്മിച്ചു നല്‍കിയത്. ചടങ്ങില്‍ എസ്.എന്‍.ട്രസ്റ്റ് ലോക്കല്‍ കമ്മറ്റി കണ്‍വീനര്‍ കെ.സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ശ്രീദേവി ടോണി, മാലൂര്‍ മുരളീധരന്‍, വനിതാസംഘം യൂണിയന്‍ പ്രസിഡന്റ് ഐഷാ പുരുഷോത്തമന്‍, സെക്രട്ടറി റീന അനില്‍, യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ സെക്രട്ടറി രാഹുല്‍ രാജ്, ധര്‍മ്മസേന യൂണിയന്‍ കോ-ഓഡിനേറ്റര്‍ വിജിന്‍ രാജ്, വനിതാസംഘം മെഴുവേലി യൂണിറ്റ് പ്രസിഡന്റ് എം.കെ ആനന്ദവല്ലി, ട്രെയിനിംഗ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് താരാചന്ദ്രന്‍, ഹൈസ്‌കൂള്‍ പ്രധാന അദ്ധ്യാപിക പ്രശോഭ, മെഴുവേലി ശാഖാ കണ്‍വീനര്‍ പ്രവീണ്‍ കുമാര്‍.പി., ഇന്ദു റ്റി.എസ്.എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഹേമലത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അഞ്ജന റോയി കൃതഞ്ജതയും പറഞ്ഞു.