ഗസ്സ: അന്താരാഷ്ട്ര സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഗസ്സയിൽ ഇസ്രായേൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചുവെങ്കിലും അൽ ശിഫ ആശുപത്രിയിൽ ആശങ്ക തുടരുകയാണ്. ആശുപത്രിയിൽ കഴിയുന്ന 100ഓളം രോഗികളുടെ കാര്യത്തിൽ കടുത്ത ആശങ്കയുണ്ടെന്ന് ലോകാരോഗ്യ സംഘടന പ്രതികരിച്ചു. ആശുപത്രിയിലുള്ള പരമാവധി രോഗികളെ ഒഴിപ്പിച്ചുവെങ്കിലും 100 പേരെ ഇപ്പോഴും അവിടെ നിന്ന് മാറ്റാൻ സാധിച്ചിട്ടില്ല. ഇവരുടെ കാര്യത്തിലാണ് ആശങ്ക തുടരുന്നത്. അൽ ശിഫയിൽ തുടരുന്ന രോഗികളുടെ കാര്യത്തിൽ കടുത്ത ആശങ്കയുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ആശുപത്രി ഡയറക്ടറെ ഉൾപ്പടെ ഇസ്രായേൽ പിടികൂടിയ സാഹചര്യത്തിൽ രോഗികളുടെ അവസ്ഥ സംബന്ധിച്ച് വിവരങ്ങൾ ലഭ്യമല്ല. ബുധനാഴ്ച സാഹസിക ദൗത്യത്തിലൂടെ അൽ-ശിഫയിലുള്ള 151 രോഗികളെ കൂടി ലോകാരോഗ്യ സംഘടന മാറ്റിയിരുന്നു. 20 മണിക്കൂറെടുത്താണ് യു.എൻ ഏജൻസി രക്ഷാദൗത്യം പൂർത്തിയാക്കിയത്. ഇസ്രായേൽ മിലിറ്ററിയുടെ ചെക്ക് പോയിന്റിൽ മാത്രം അവർക്ക് ആറ് മണിക്കൂർ കാത്തുനിൽക്കേണ്ടി വന്നിരുന്നു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033