Tuesday, April 1, 2025 12:41 pm

ആഴക്കടൽ മത്സ്യബന്ധനത്തിന് സർക്കാർ അനുമതി നൽകിയിട്ടില്ലെന്ന് മേഴ്‌സിക്കുട്ടിയമ്മ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആഴക്കടൽ മത്സ്യബന്ധന കരാറിൽ സർക്കാരും പ്രതിപക്ഷവും തുറന്ന പോരിൽ. കരാർ ഒപ്പിട്ടത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരാറിന് പിന്നിലെ ഗൂഢാലോചനയിൽ പ്രതിപക്ഷനേതാവിനോടൊപ്പം ഇപ്പോൾ ഉള്ളയാളും മുൻപുണ്ടായിരുന്നയാളും പങ്കാളികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആഴക്കടൽ മത്സ്യബന്ധനത്തിന് സർക്കാർ അനുമതി നൽകിയിട്ടില്ലെന്ന് മേഴ്‌സിക്കുട്ടിയമ്മയും പറഞ്ഞു. പ്രതിപക്ഷ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ അറിവോടെയാണ് കടൽ വിൽപനയെന്നും ചെന്നിത്തല പറഞ്ഞു.

എന്നാൽ മുഖ്യമന്ത്രിയുടെ ഓഫിസിനെ വിവാദത്തിൽ വലിച്ചിഴക്കുന്നതിൽ ഗൂഢാലോചനയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചടിച്ചു. ഗൂഡാലോചനയിൽ ദല്ലാൾ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ആളും ഇടപെട്ടു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെടുന്നതിൽ തെറ്റില്ല. എന്നാൽ ദുരുദ്ദേശത്തോടെ ആയിരുന്നു ചിലരുടെ പ്രവർത്തനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഴക്കടൽ മത്സ്യബന്ധനത്തിന് സർക്കാർ ഒരു അനുമതിയും നൽകിയിട്ടില്ലെന്നും, കപ്പൽ നിർമ്മാണ വിഷയത്തിൽ ജാഗ്രത പുലർത്തിയില്ല എന്നത് മാത്രമാണ് സർക്കാരിന്റെ വീഴ്ചയെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ലത്തീൻ രൂപതയുടെ ഇടയലേഖനത്തേയും മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓതറ ദേവിവിലാസം എൻഎസ്എസ് ഹൈസ്‌കൂൾ വാർഷികവും ലഹരിവിരുദ്ധ ബോധവത്കരണവും നടത്തി

0
തിരുവല്ല : ഓതറ ദേവിവിലാസം എൻഎസ്എസ് ഹൈസ്‌കൂൾ വാർഷികവും ലഹരിവിരുദ്ധ...

അനസ്തേഷ്യ പിഴച്ചു ; 9 വയസുകാരിക്ക് ദാരുണാന്ത്യം

0
സാൻഡിയാഗോ : ദന്ത ചികിത്സയ്ക്കിടെ നൽകിയ അനസ്തേഷ്യ പിഴച്ചു. 9 വയസുകാരിക്ക്...

ഇരവിപേരൂർ-പ്രയാറ്റ്കടവ് റോഡിൽ പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നു

0
ഇരവിപേരൂർ : ഇരവിപേരൂർ-പ്രയാറ്റ്കടവ് റോഡിൽ പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നു. 40...

അഞ്ച് ടണ്ണിലേറെ മാലിന്യം ശേഖരിച്ച് ഏഴംകുളം ഹരിതകർമസേന

0
ഏഴംകുളം : മാർച്ച്‌ മാസം ഇതുവരെ അഞ്ച് ടണ്ണിലേറെ...