ബോളിവുഡിന്റെ താരറാണിയാണ് ദീപിക പദുക്കോണ്‍. താരത്തിന്റെ കരിയര്‍ മാത്രമല്ല വ്യക്തിജീവിതത്തില്‍ ബോളിവുഡ് താരം രണ്‍വീര്‍ സിംഗുമായുള്ള പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ആഘോഷമാക്കിയിട്ടുണ്ട്. ഇതിനൊക്കെ പുറമേ താരം ആദ്യത്തെ കണ്മണിയെ വരവേല്‍ക്കാനൊരുങ്ങുന്നു എന്നറിഞ്ഞപ്പോള്‍ മുതല്‍ ദീപികയുടെ ഓരോ അപ്പ്ഡേറ്റുകളും ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചു കൊണ്ടിരുന്നത്. ഗര്‍ഭാവസ്ഥയിലുള്ള താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ നിമിഷനേരം കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരുന്നത്. ഇക്കഴിഞ്ഞ മാസമാണ് താരം ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
ഗണേശ ചതുർത്ഥിയുടെ രണ്ടാം ദിവസമാണ് ദീപിക പെൺകുഞ്ഞിന് ജന്മം നൽകിയത്. ആ കുഞ്ഞിനാല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ് ദീപികയുടെ ലോകം.ഇപ്പോഴിതാ അതിനിടയില്‍ ആദ്യമായി ദ ലൈവ് ലാഫ് ലവ് ലെക്ചർ സീരീസിനായി അരിയാന ഹഫിംഗ്ടണുമായി ചേർന്ന് പുതുമുഖ മമ്മി തന്റെ ജോലി പുനരാരംഭിച്ചിരിക്കുകയാണ്. ആ വീഡിയോ താരം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. വീഡിയോയില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്നത് താരത്തിന്റെ മുഖത്തുള്ള തിളക്കമാണ്. ബ്രൗണ്‍ ഷര്‍ട്ട് ധരിച്ച താരത്തിന്റെ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ആവേശത്തിലാണ്. ന്യൂ മമ്മി കൂടുതല്‍ സുന്ദരിയായിരിക്കുന്നു എന്നതടക്കമാണ് ആരാധകര്‍ വീഡിയോയ്ക്ക് നല്‍കുന്ന കമന്റുകള്‍.