മല്ലപ്പള്ളി : മല്ലപ്പള്ളിയിൽ നിന്നും പിക് അപ്പ് വാൻ മോഷ്ടിച്ച പ്രതി പിടിയിൽ. തിരുവനന്തപുരം തിരുവല്ലം മേനിലത്ത് കിഴേപാലറക്കുന്ന് വീട്ടിൽ ഉണ്ണികൃഷ്ണൻ ( തിരുവല്ലം ഉണ്ണി 48 ) ആണ് പിടിയിലായത്. സി സി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് നെയ്യാറ്റിൻകരയ്ക്ക് സമീപം വെടിവെച്ചാൽ കോവിലിൽ നിന്നും വാഹനം ഉൾപ്പെടെ പിടികൂടിയത്.
കഴിഞ്ഞ 12 ന് പുലർച്ചെ നാലിനായിരുന്നു സംഭവം. തിരുവല്ല – മല്ലപ്പള്ളി റോഡിൽ പഞ്ചായത്ത് ഓഫീസിന് സമീപത്തെ പാലയ്ക്കാത്ത കിടി താന്നിക്ക പൊയ്കയിൽ ടി പി രാജപ്പന്റെ ഉടമസ്ഥതയിലുള്ള രതിഷ് മോട്ടോർ വർക്ക് ഷാപ്പിൽ നിന്നുമാണ് പിക് അപ്പ് വാനും 12,000 രുപയും പ്രതി മോഷ്ടിച്ചത്.