ഡെറാഡൂൺ: സിബിഎസ്ഇ നടത്തിയ നവോദയ വിദ്യാലയ സമിതി ലാബ് അറ്റൻഡന്റ് മത്സര പരീക്ഷയ്ക്കിടെ ഇലക്ട്രിക് ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിച്ച് കോപ്പിയടിച്ച 17 പേരെ ഡെറാഡൂൺ പോലീസ് അറസ്റ്റ് ചെയ്തു. അന്യായമായ മാർഗങ്ങൾ ഉപയോഗിച്ച് പരീക്ഷ എഴുതുന്നു എന്ന രഹസ്യ വിവരത്തെ തുടർന്ന് രണ്ട് പരീക്ഷാ കേന്ദ്രങ്ങളിൽ വെച്ചായിരുന്നു അറസ്റ്റ്. ബ്ലൂടൂത്ത് ഉപകരണങ്ങൾ ഷൂസിലും മറ്റു സ്വകാര്യ വസ്തുക്കളിലും ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയതായി ഡെറാഡൂൺ പോലീസ് സുപ്രണ്ട് പറഞ്ഞു. ഇത്തരത്തിലുള്ള 17 ഇലക്ട്രിക് ഉപകരണങ്ങൾ ഇവരിൽ നിന്നും കണ്ടെടുത്തു. ഇവർക്കെതിരെ മൂന്ന് എഫ്ഐആർ-കളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഉദ്യോഗാർഥികൾക്ക് ഈ ഉപകരണങ്ങൾ വിതരണം ചെയ്ത ശൃംഖല കണ്ടെത്താൻ പോലീസ് വിശദമായ ചോദ്യം ചെയ്യൽ നടത്തി വരികയാണ്. തട്ടിപ്പ് റാക്കറ്റിനെ കുറിച്ച് പോലീസിന് നേരത്തെ തന്നെ വിവരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും നടപടിയിലേക്ക് കടക്കുന്നതിന് മുന്നേ തട്ടിപ്പ് നടത്തിയതായും പോലീസ് വെളിപ്പെടുത്തി. അറസ്റ്റിലായവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. തട്ടിപ്പിനിരയായ കൂടുതൽ പേരെ കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033