കോന്നി : കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെയും അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെയും അടവി മുളങ്കുടിലിലെയും തൊഴിലാളികൾക്ക് ഓണം അഡ്വാൻസ് വൈകി നൽകിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ഇക്കോ ടൂറിസം വർക്കേഴ്സ് അസോസിയേഷൻ ( എ ഐ റ്റി യു സി) യൂണിയൻ പ്രസിഡന്റ് പി ആർ ഗോപിനാഥൻ ആവശ്യപ്പെട്ടു. തിരുവോണ തലേന്ന് രാത്രിയിൽ ആണ് ഈ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ട്‌കളില്‍ പണം വരുന്നത്. കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ അടക്കം ജോലി ചെയ്യുന്ന ദിവസ വേതന തൊഴിലാളികൾക്ക് അവരുടെ മാസ വേതനം സമയ ബന്ധിതമായി നൽകാതെ തൊട്ടടുത്ത മാസം 15 ന് അകത്ത് നൽകുന്ന നിരുത്തരവാദിത്വപരമായ സമീപനം സ്വീകരിക്കുന്ന ഇക്കോ ടൂറിസം ഉദ്യോഗസ്ഥർക്ക് എതിരെയും വി എസ് എസ് സെക്രട്ടറിമാർക്ക് എതിരെയും നടപടി സ്വീകരിക്കണം. 6000 രൂപയാണ് നൽകുവാൻ തീരുമാനിച്ചത്.
ഈ പണം സമയബന്ധിതമായി നൽകാതെ ഓണത്തിന് തലേദിവസം രാത്രി ഉത്രാട ദിനത്തിൽ ആണ് ബാങ്ക്
അക്കൗണ്ടുകളില്‍ നൽകുന്നത്. തിരുവോണത്തിന് മുൻപ് പി ആർ ഗോപിനാഥൻ കോന്നി ഡി എഫ് ഓയുമായി ബന്ധപ്പെട്ടപ്പോൾ തൊഴിലാളികൾക്ക് നൽകുന്നതിനുള്ള ഓണം ബോണസ് ചെക്ക് ഒപ്പിട്ടു നൽകിയിട്ടുണ്ട് എന്നാണ് പറഞ്ഞത്. എന്നാൽ ഈ പണം തൊഴിലാളികൾക്ക് കൃത്യ സമയത്ത് നൽകിയില്ല. പിന്നീട് കോന്നി ഇക്കോ ടൂറിസം വർക്കെഴ്സ് അസോസിയേഷൻ (എ ഐ റ്റി യു സി)പ്രസിഡന്റ് പി ആർ ഗോപിനാഥന്റെ ഇടപെടൽ ഫലമായാണ് തൊഴിലാളികൾക്ക് പണം ലഭിച്ചത്. അന്നേ ദിവസം ബാങ്ക് അവധിയാണ് എന്ന് അറിഞ്ഞിരിക്കെ പ്രസ്തുത പണം ആരുടെ വീഴ്ച കൊണ്ടാണ് തൊഴിലാളികൾക്ക് കൃത്യ സമയത്ത് ലഭിക്കാതെ ഇരുന്നത് ഇക്കോ ടൂറിസം അധികാരികളും വനം വകുപ്പ് വിജിലൻസും അടിയന്തിരമായി അന്വേഷിക്കണം എന്നും കുറ്റക്കാർക്ക് എതിരെ കർശന നടപടി സ്വീകരിക്കണം എന്നും ഇക്കോ ടൂറിസം വർക്കേഴ്സ് അസോസിയേഷൻ(എ ഐ റ്റി യു സി)പ്രസിഡന്റ് പി ആർ ഗോപിനാഥൻ ആവശ്യപ്പെട്ടു.