പത്തനംതിട്ട : ജില്ലയിലെ പഞ്ചായത്തുകളിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തൊഴിലാളികൾക്ക് വേതനം കുടിശ്ശിക വരുത്താതെ നൽകണമെന്ന് സർക്കാരിന്റെ നിർദേശം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻ്റ് എംപ്ലോയിസ് കോൺഗ്രസ് (യു.ഡബ്ലിയു.ഇ.സി) പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കൊവിഡ് മഹാമാരിയും മഴക്കെടുതിയും ജനജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. പട്ടികജാതി – പട്ടികവർഗ്ഗ തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം നൽക്കുന്നതിലും കുടിശ്ശിക സമയബന്ധിതമായി നൽകി തീർക്കുന്നതിലും ജില്ലയിലെ ചില പഞ്ചായത്തുകളിൽ ഗുരുതരമായ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ തയാറാവണമെന്നും നഹാസ് പത്തനംതിട്ട ആവശ്യപ്പെട്ടു.