ന്യൂഡൽഹി : ഡൽഹിയിലെ വായുഗുണനിലവാരം അപകടകരമായ തോതിലേക്ക് ഇടിഞ്ഞു. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ ശരാശരി വായുഗുണനിലവാര തോത് 417 ആണ്. വ്യാഴാഴ്ച രാവിലെ ഇത് 487 എന്ന അതീവ ഗുരുതരമായ നിലയിലേക്കും എത്തിയിരുന്നു. മലിനീകരണം കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ആറംഗ പ്രത്യേക ദൗത്യ സേന രൂപീകരിക്കുമെന്ന് ഡൽഹി സർക്കാർ പ്രഖ്യാപിച്ചു. അടുത്ത ദിവസങ്ങളിൽ കർശന നിയന്ത്രണങ്ങളിലേക്ക് കടക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. പുകയുടെ കനത്ത പടലമാണ് ഇന്ന് രാവിലെയും ഡൽഹിയിലുണ്ടായത്. ഡൽഹിയിലെ മിക്ക മേഖലകളിലും വായു ഗുണനിലവാര തോത് നാനൂറ് കടന്നു. രൂക്ഷമായ മലിനീകരണത്തിന്റെ വ്യക്തമാക്കുന്നതാണ് ആപത്കരമായ രീതിയില്‍ വായു ഗുണനിലവാര തോത് എത്തുന്നത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകള്‍ അനുസരിച്ച് വായു ഗുണനിലവാര തോത് ആർകെ പുരം 465, ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ 467, ദ്വാരക 490, അശാക് വിഹാർ 414, ജഹാംഗിഡപുരി 450, ഐടിഒ 428, മുന്ധക 428, ഓഖ്ല 451, പുസ 440, വാസിർപൂർ 468 എന്നിങ്ങനെയാണുള്ളത്. നോയിഡയിലാണ് ഏറ്റവും കുറവ് മലിനീകരണം. ഇവിടെ വായു ഗുണനിലവാര തോത് 352 ആണ്, ഗുരുഗ്രാമില്‍ 444ഉം ഗ്രേറ്റർ നോയിഡയില്‍ 314മാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033