ന്യൂഡൽഹി : ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പട്ടിക പുറത്തിറക്കി നാഷണലിസ്റ്റ് കോൺഗ്രസ് പാർടി(എൻസിപി–അജിത് പവാർ). 11 പേരടങ്ങുന്ന ആദ്യ പട്ടികയാണ് ശനിയാഴ്ച പുറത്തിറക്കിയത്. ഡൽഹി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവിനെതിരെ ബദ്‌ലിയിൽ മുലായം സിംഗ്, ബുരാരിയിൽ രത്തൻ ത്യാഗി, ചാന്ദ്‌നി ചൗക്കിൽ ഖാലിദ് ഉർ റഹ്മാൻ, ബല്ലി മാരനിൽ മുഹമ്മദ് ഹാരുൺ, ഓഖ്‌ലയിൽ നിന്ന് ഇമ്രാൻ സൈഫി, ഛത്തർപൂരിൽ നിന്ന് നരേന്ദർ തൻവാർ, ലക്ഷ്മി നഗറിൽ നിന്ന് നമഹ, ഗോകുൽപുരിയിൽ നിന്ന് ജഗദീഷ് ഭഗത്, മംഗോൾപുരിയിൽ നിന്ന് ഖേം ചന്ദ്, സീമാപുരിയിൽ നിന്ന് രാജേഷ് ലോഹ്യ, സംഗം വിഹാറിൽ നിന്ന് ഖമർ അഹമ്മദ് എന്നിവരാണ് മത്സരിക്കുന്നത്. ഫെബ്രുവരിയിലാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്. ഭരണകക്ഷിയായ ആം ആദ്മി പാർടി(എഎപി) 70 സീറ്റുകളിലേക്കും കോൺഗ്രസ് 47 സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ എഎപിയിൽ നിന്ന് അരവിന്ദ് കെജ്‌രിവാൾ ന്യൂഡൽഹിയിലും നിലവിലെ മുഖ്യമന്ത്രി അതിഷി വീണ്ടും കൽക്കാജിയിൽ നിന്നും സൗരഭ് ഭരദ്വാജ് ഗ്രേറ്റർ കൈലാഷിൽ നിന്നും ബിജെപി വിട്ട് ആം ആദ്മി പാർടിയിലെത്തിയ രമേഷ് പെഹ്ൽവാൻ കസ്തൂർബ നഗറിൽ നിന്നും ജനവിധി തേടും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1