Tuesday, July 2, 2024 12:32 pm

ഡല്‍ഹി കലാപ കേസില്‍ മൂന്ന് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കും സുപ്രീംകോടതി നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഡല്‍ഹി കലാപ കേസില്‍ മൂന്ന് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കും നോട്ടീസ് അയച്ച്‌ സുപ്രീംകോടതി. വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് ജാമ്യം നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ ഡല്‍ഹി പോലീസ് നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്.

വിദ്യാര്‍ത്ഥി നേതാക്കളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ആവശ്യപ്പെട്ടു. അതീവ ഗൗരവമുള്ള വിഷയമാണ് ഇതെന്നും അമേരിക്കന്‍ പ്രസിഡന്റ് രാജ്യതലസ്ഥാനത്തുള്ള സമയത്തായിരുന്നു സംഘര്‍ഷം ഉണ്ടായതെന്നും പോലീസ് കോടതിയെ അറിയിച്ചു. വിദ്യാര്‍ത്ഥി നേതാക്കളുടെ ജാമ്യം ഉടന്‍ സ്റ്റേ ചെയ്യണമെന്നാണ് പോലീസ് ആവശ്യപ്പെട്ടത്. ഇവരെ ജാമ്യത്തില്‍ വിടുന്നത് സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് പോലീസിന്റെ വാദം. പ്രതിഷേധിക്കുക എന്നത് ഭീകരവാദമല്ലെന്ന ശക്തമായ പരാമര്‍ശത്തോടെയായിരുന്നു ഡല്‍ഹി ഹൈക്കോടതി വിദ്യാര്‍ത്ഥി നേതാക്കളായ നതാഷ നര്‍വാള്‍, ദേവാംഗന കലിത, ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവര്‍ക്ക് ജാമ്യം നല്‍കിയത്.

ഇന്നലെ രാത്രിയോടെ ഇവര്‍ ജയില്‍ മോചിതരായിരുന്നു. ചൊവ്വാഴ്ച ജാമ്യം നല്‍കിയിട്ടും പോലീസ് ഇവരെ മോചിപ്പിക്കാതെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പിന്നീട് ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് ഇവര്‍ക്ക് പുറത്തിറങ്ങാനായത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സത്യത്തെ നീക്കാൻ കഴിയില്ലെന്ന് രാഹുൽ ; എന്തുകൊണ്ട് രാഹുലിന്റെ പ്രസംഗം മാത്രം നീക്കം ചെയ്തുവെന്ന്...

0
ഡൽഹി: തൻ്റെ പരാമർശം സഭാ രേഖയിൽ നിന്ന് നീക്കിയതിൽ പ്രതികരണവുമായി കോൺ​ഗ്രസ്...

വിദ്യാർത്ഥികളുടെ പ്രോഗ്രസ് കാർഡിൽ മാറ്റം വരുന്നു

0
ഡൽഹി : ഒൻപത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ റിപ്പോർട്ട്...

രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ചി​ല പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ സ​ഭാ​രേ​ഖ​ക​ളി​ല്‍​നി​ന്ന് നീ​ക്കി

0
ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ചി​ല പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ സ​ഭാ​രേ​ഖ​ക​ളി​ല്‍​നി​ന്ന് നീ​ക്കി....

താമരശ്ശേരി ചുരത്തിൽ മാലിന്യക്കൂമ്പാരങ്ങൾ കൊണ്ട് നിറഞ്ഞു ; ബുദ്ധിമുട്ടിലായി വിനോദസഞ്ചാരികൾ

0
വയനാട്: കോടമഞ്ഞ് പുതഞ്ഞുകിടക്കാറുള്ള മനോഹരമായ വ്യൂപോയിന്റും ചാരുതയാര്‍ന്ന പ്രകൃതിദൃശ്യങ്ങളും ഹെയര്‍പിന്‍വളവുകളും മനംകവരുന്ന...