ന്യൂഡല്‍ഹി : ഉത്തരേന്ത്യയില്‍ ശീതക്കാറ്റ് പിടിമുറുക്കുന്നു. ഡല്‍ഹിയിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് ജനുവരി 15 വരെ നീട്ടി നല്‍കി. നേരത്തെ സ്വകാര്യ സ്‌കൂളുകള്‍ ഇന്ന് തുറക്കാനാണ് തീരുമാനിച്ചിരുന്നത്. കൂടാതെ 9 മുതല്‍ 12 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള എല്ലാ ക്ലാസുകളും ഉടന്‍ നിര്‍ത്തിവെയ്ക്കാനും അധികൃതര്‍ സ്‌കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 10, 12 ക്ലാസുകളിലെ പ്രാക്ടിക്കല്‍ പരീക്ഷ, പ്രോജക്ട് അസസ്‌മെന്‍റ്, ഇന്റേണല്‍ അസസ്‌മെന്‍റ് എന്നിവ ഷെഡ്യൂള്‍ അനുസരിച്ച് തുടരുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. ഡല്‍ഹിയിലെ താപനില ഞായറാഴ്ച 1.9 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നതിന് പിന്നാലെയാണ് പുതിയ തീരുമാനം.
അതേസമയം അടുത്ത രണ്ട് ദിവസങ്ങളില്‍ ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, വടക്കന്‍ രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ് തുടരാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍, ഈ പ്രദേശങ്ങളിലെ ഒറ്റപ്പെട്ട മേഖലകളില്‍ ഇടതൂര്‍ന്ന മൂടല്‍മഞ്ഞ് പ്രതീക്ഷിക്കാം. അടുത്ത 2-3 ദിവസങ്ങളില്‍ ജമ്മു ഡിവിഷന്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, വടക്കന്‍ മധ്യപ്രദേശ്, ബിഹാര്‍, സബ്-ഹിമാലയന്‍ പശ്ചിമ ബംഗാള്‍, സിക്കിം, അസം, മേഘാലയ, മിസോറാം, ത്രിപുര എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും കനത്ത മൂടല്‍മഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.
ശനിയാഴ്ച പുലര്‍ച്ചെ ശക്തമായ ശീത തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. വായുവിന്റെ ഗുണനിലവാരം കുറയുന്നതും കടുത്ത തണുപ്പും ജനങ്ങളുടെ ദുരിതങ്ങള്‍ കൂട്ടുകയാണ്. അടുത്ത മൂന്ന് നാല് ദിവസത്തിനുള്ളില്‍ ഡല്‍ഹിയിലെ വായു ഗുണനിലവാരം ‘വളരെ മോശം’ വിഭാഗത്തിലേക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്തരേന്ത്യയില്‍ താപനില കുത്തനെ ഇടിഞ്ഞിരുന്നു. ശനിയാഴ്ച ദേശീയ തലസ്ഥാനത്ത് ഏറ്റവും കുറഞ്ഞ താപനില 1.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു.
ഡല്‍ഹിക്ക് പുറമേ രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ സ്ഥിതി രൂക്ഷമായി തുടരുകയാണ്. കനത്ത മൂടല്‍മഞ്ഞ് കാഴ്ചപരിധിയെ ബാധിക്കുന്നുണ്ട്. ശനിയാഴ്ച രാജ്യത്തിന്‍റെ മിക്ക ഭാഗങ്ങളിലും ദൃശ്യപരത 200 മീറ്ററില്‍ താഴെ രേഖപ്പെടുത്തി. ജമ്മു, പട്യാല, ഹരിയാനയിലെ അംബാല, രാജസ്ഥാനിലെ ചുരു എന്നിവിടങ്ങളില്‍ ദൃശ്യപരത 25 മീറ്ററായി കുറഞ്ഞു. ലക്നൗ, എംപിയുടെ സത്ന, ത്രിപുരയിലെ കൈലാഷഹര്‍ എന്നിവിടങ്ങളില്‍ ഇത് 50 മീറ്ററായി രേഖപ്പെടുത്തി. പഞ്ചാബിലെ ഭട്ടിന്‍ഡയിലും യുപിയിലെ ആഗ്രയിലും ദൃശ്യപരത പൂജ്യമായിരുന്നു.
MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.