ദില്ലി: ദില്ലിയിലെ വൃദ്ധദമ്പതികളുടെ കൊലപാതകത്തില്‍ വമ്പന്‍ ട്വിസ്റ്റ്. മരുമകള്‍ മോണിക്കയും കാമുകനും തമ്മിലുള്ള സെക്‌സ് ചാറ്റ് വൃദ്ധ ദമ്പതികള്‍ കണ്ടെത്തിയതും ഫോണ്‍ പിടിച്ചുവാങ്ങിയതുമാണ് കൊലപാതകത്തിന് പെട്ടെന്നുള്ള കാരണമെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. നേരത്തെ സ്വത്തുതര്‍ക്കമാണ് കൊലക്ക് പിന്നിലെന്നാണ് പുറത്ത് വന്നിരുന്നത്. മോണിക്കയെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തറിഞ്ഞത്. രാധേ ശ്യാം വര്‍മ, ഭാര്യ വീണ എന്നിവരാണ് കൊല്ലപ്പെട്ടത്. മരുമകള്‍ മോണിക്ക(30)യെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ആശിഷിനെയും സുഹൃത്തിനെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.
2020 ഓഗസ്റ്റിലാണ് മോണിക്ക ആശിഷിനെ പരിചയപ്പെടുന്നത്. ചാറ്റിലൂടെ ഇരുവരും കൂടുതല്‍ അടുത്തു. പീന്നീട് സെക്‌സ് ചാറ്റുകളിലേക്ക് വഴിമാറി. ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ ഫോണ്‍ പിടിച്ചുവച്ചെങ്കിലും ഇരുവരും തമ്മിലുള്ള രഹസ്യബന്ധം തുടര്‍ന്നു. ഇരുവരെയും ഒഴിവാക്കാന്‍ മോണിക്കയും കാമുകന്‍ ആശിഷും തീരുമാനിച്ചതോടെയാണ് കൊലപാതകം.