ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ശനിയാഴ്ച പുലര്‍ച്ചെ പ്രതാപ് നഗര്‍ മേഖലയിലുള്ള ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഫാക്ടറിയുടെ ഉള്ളില്‍ തൊഴിലാളികള്‍ ഉണ്ടായിരുന്നോ എന്നു വ്യക്തമായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഡല്‍ഹിയിലെ ഫാക്ടറിയില്‍ വന്‍ തീപിടിത്തം
RECENT NEWS
Advertisment