Thursday, April 24, 2025 10:54 pm

വാഹനത്തിൽ ഇന്ധനം അടിസ്ഥാനമാക്കിയുള്ള കളർ-കോഡ് ചെയ്ത സ്റ്റിക്കർ ഇല്ലെങ്കിൽ പിഴ ഈടാക്കുമെന്ന് ദില്ലി സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി: വാഹനത്തിൽ ഇന്ധനം അടിസ്ഥാനമാക്കിയുള്ള കളർ-കോഡ് ചെയ്ത സ്റ്റിക്കർ ഇല്ലെങ്കിൽ പിഴ ഈടാക്കുമെന്ന് ദില്ലി സര്‍ക്കാര്‍. പുതിയതും പഴയതുമായ വാഹനങ്ങൾക്ക് നിയന്ത്രണം ബാധകമാണ്. ഇന്ധനത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥര്‍ക്ക് വാഹന തിരിച്ചറിയാനും വര്‍ധിച്ചുവരുന്ന മലിനീകരണം തോത് നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് പുതിയ നടപടി. സര്‍ക്കാറിന്റെ അറിയിപ്പ് അനുസരിച്ച് ദില്ലി തലസ്ഥാന പരിധിയിലെ എല്ലാ വാഹനങ്ങളിലു ക്രോിയം അധിഷ്ഠിത ഹോളോഗ്രാം സ്റ്റിക്കറുകൾ ഉണ്ടായിരിക്കണം. 2018 ഓഗസ്റ്റ് 12 ലെ സുപ്രീംകോടതി നിർദേശത്തെ അടിസ്ഥാനമാക്കിയാണ് നീക്കം. 1989 ലെ സെൻട്രൽ മോട്ടോർ വാഹന നിയമങ്ങളിലെ റൂൾ അമ്പതിലും ഇത് പ്രതിപാദിക്കുന്നുണ്ട്.

വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ, എഞ്ചിൻ, ഷാസി നമ്പറുകൾ, ഇഷ്യൂ ചെയ്യുന്ന അതോറിറ്റി, ലേസർ-എച്ചഡ് പിൻ തുടങ്ങിയ സുപ്രധാന വിവരങ്ങൾ ഈ ഹോളോഗ്രാമുകളിൽ പ്രദർശിപ്പിക്കും. ഉദ്യോഗസ്ഥർക്ക് വിൻഡ്‌സ്‌ക്രീനിലെ സ്റ്റിക്കർ നോക്കി ഒരു വാഹനം പെട്രോൾ, ഡീസൽ, സിഎൻജി അല്ലെങ്കിൽ വൈദ്യുതിയിൽ പ്രവർത്തിക്കുന്നതാണോ എന്ന് ഒറ്റനോട്ടത്തിൽ മനസിലാകും. 2019 ഏപ്രിൽ ഒന്നിന് ശേഷം വിൽക്കുന്ന എല്ലാ വാഹനങ്ങൾക്കും, 2019 മാർച്ച് 31-ന് മുമ്പ് രജിസ്റ്റർ ചെയ്ത പഴയ വാഹനങ്ങൾക്കും ഈ നിയമം ബാധകമാണ്. പഴയ വാഹനങ്ങളുടെ ഉടമകൾ സ്റ്റിക്കറുകൾ ഘടിപ്പിക്കുന്നതിന് അവരുടെ ഡീലർമാരുമായി ബന്ധപ്പെടണം.

സ്റ്റിക്കര്‍ ബുക്ക് ചെയ്യുന്നതിന് ഓൺലൈൻ സംവിധാനവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഹൈ-സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റുകൾ ഉപയോഗിച്ചു അല്ലാതെയും ഇത് ബുക്ക് ചെയ്യാം.സ്റ്റിക്കർ ഇൻസ്റ്റാളേഷൻ ഷെഡ്യൂൾ ചെയ്യാൻ നിങ്ങൾക്ക് BookMyHSRPയോ ദില്ലി ഗതാഗത വകുപ്പ് പോർട്ടലോ ഉപയോഗിക്കാം. ഓൺലൈനിൽ വളരെ ലളിതമായി ബുക്കിങ് നടത്താം. ആർസി കാർഡിൽ കാണുന്ന ഷാസി, എഞ്ചിൻ നമ്പർ എന്നിവയുൾപ്പെടുന്ന രജിസ്ട്രേഷൻ വിവരം നൽകണം. ഇതിനകം എച്ച്എസ് ആര്‍പി പ്ലേറ്റുകൾ ഉണ്ടെങ്കിൽ’ഒൺലി കളർ സ്റ്റിക്കർ’ ഓപ്ഷൻ തെരഞ്ഞെടുക്കാം. പ്ലേറ്റുകൾ മാറ്റണമെങ്കിൽ അതിനും ഒരു പ്രത്യേക ഓപ്ഷൻ ഉണ്ട്. ഇഷ്ടപ്പെട്ട ഫിറ്റ്മെന്റ് ലൊക്കേഷനും സമയ സ്ലോട്ടും തിരഞ്ഞെടുത്താൽ ഒരു ഒടിപി ഉപയോഗിച്ച് നിങ്ങളുടെ ഫോൺ നമ്പർ വെരിഫൈ ചെയ്യണം. തുടര്‍ന്ന് പണമടയ്ക്കുക, സ്ഥിരീകരണ എസ്എംഎസും രസീതും നിങ്ങൾക്ക് ലഭിക്കും

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സമാനതകളില്ലാത്ത വികസനത്തിനാണ് 9 വര്‍ഷത്തിനിടെ പത്തനംതിട്ട സാക്ഷ്യം വഹിച്ചത് : മന്ത്രി വീണാ ജോര്‍ജ്

0
പത്തനംതിട്ട : സമാനതകളില്ലാത്ത വികസനത്തിനാണ് കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ സംസ്ഥാനം സാക്ഷ്യം...

സംസ്കൃത സർവ്വകലാശാലയിൽ യു. ജി. സി. നെറ്റ് ഓൺലൈൻ പരീക്ഷ പരിശീലനം

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ...

പത്തനംതിട്ട ജില്ലയിലെ വന്യമൃഗ ശല്യം പരിഹരിക്കാന്‍ നടപടി സ്വീകരിക്കും : മുഖ്യമന്ത്രി

0
പത്തനംതിട്ട : ജില്ലയിലെ മലയോര മേഖലയിലെ രൂക്ഷമായ വന്യമൃഗ ശല്യം പരിഹരിക്കാന്‍...

പഹൽഗാം വർഗീയ ഭീകരാക്രമണത്തിൽ കൊല്ലപെട്ടവർക്ക് ഐക്യദാർഢ്യം ; ഇലന്തൂരിൽ സ്നേഹദീപം തെളിച്ച് കോൺഗ്രസ്

0
പത്തനംതിട്ട : പഹൽഗാം വർഗീയ ഭീകരാക്രമണത്തിൽ കൊല്ലപെട്ടവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്നേഹദീപം...