ന്യൂഡൽഹി : കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് ഇന്ധനം വിൽക്കുന്നത് രണ്ടാഴ്ചക്കകം നിർത്തലാക്കാൻ ഡൽഹി സർക്കാർ. കാലാവധി കഴിഞ്ഞ വാഹനങ്ങളെ നിരത്തിൽ നിന്നൊഴിവാക്കി വാഹനമലിനീകരണം തടയുമെന്ന് ഈ വർഷമാദ്യം സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിൻറെ ഭാഗമായാണ് പുതിയ തീരുമാനം. നിലവിൽ നഗരത്തിലെ 500 ഇന്ധന സ്റ്റേഷനുകളിൽ 15 എണ്ണത്തിലാണ് നമ്പർ പ്ലേറ്റ് വഴി വാഹനങ്ങളുടെ കാലാവധി തിരിച്ചറിയുന്നതിനുള്ള ഓട്ടോമാറ്റിക് സംവിധാനമായ എ.എൻ.പി.ആർ ഉള്ളത്. സി.എൻ.ജി സ്റ്റേഷനുകളുൾപ്പെടെ 485 എണ്ണത്തിൽ ഇനിയും സംവിധാനം നടപ്പാക്കാനുണ്ട്. എല്ലായിടത്തും സ്ഥാപിച്ചു കഴിഞ്ഞാൽ നടപടികൾ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു. എയർ ക്വാളിറ്റി മാനേജ്മെന്റ് കമീഷന്റെ അനുമതിയാണ് ഇനി ലഭിക്കേണ്ടത്.
ഏപ്രിൽ ഒന്നിനാണ് നടപ്പാക്കാനിരുന്നതെങ്കിലും ട്രാക്കിങ് സംവിധാനം സ്ഥാപിക്കുന്നന പ്രവൃത്തികൾ പൂർത്തിയാക്കാത്തത് കാരണം വൈകുകയായിരുന്നു. എ.എൻ.പി.ആർ സംവിധാനത്തിൽ ഘടിപ്പിച്ചിട്ടുള്ള പരിവാഹൻ വെബ്സൈറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള കാമറ ഇന്ധനം നിറയ്ക്കാനെത്തുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് സ്കാൻ ചെയ്യുകയും വാഹനത്തിന്റെ കാലാവധി കഴിഞ്ഞതാണോ എന്ന് കണ്ടെത്തുകയും ചെയ്യും. കാലാവധി കഴിഞ്ഞതാണെന്ന് കണ്ടെത്തിയാൽ പിന്നീട് അവയ്ക്ക് ഇന്ധനം ലഭിക്കില്ല. ഈ നിയമം ഡൽഹിയിലെ ഇന്ധനസ്റ്റേഷനുകളിലെത്തുന്ന ഏത് സംസ്ഥാനത്തെ വാഹനങ്ങൾക്കും ബാധകമാണ്. 2015ലെ ദേശീയ ഹരിത ട്രിബ്യൂണൽ നിയമപ്രകാരം15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും 10 വർഷത്തിൽ താഴെയുള്ള ഡീസൽ വാഹനങ്ങൾക്കും നിരത്തിലിറങ്ങാൻ അനുമതിയില്ല.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1