ന്യൂഡല്‍ഹി : ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആശുപത്രി അടച്ചിട്ടു. ഡല്‍ഹി സ്റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സാനിറ്റൈസ് ചെയ്യാന്‍ വേണ്ടിയാണ് ആശുപത്രി അടച്ചിട്ടത്.
ഡോക്ടറുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവരെയെല്ലാം ക്വാറന്റൈന്‍ ആക്കിയിട്ടുണ്ട്. ഡോക്ടറുടെ സഹോദരനും ഭാര്യയും യുകെയില്‍ നിന്ന് തിരിച്ചെത്തിയിരുന്നു. ഇവരില്‍ നിന്നാവാം ഡോക്ടര്‍ക്ക് വൈറസ് ബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. നേരത്തെ ഡല്‍ഹി മൊഹല്ല ക്ലിനിക്കിലെ ഡോക്ടര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ആയിരത്തോളം ആളുകള്‍ നിരീക്ഷണത്തിലാണ്. 100 കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. രണ്ടു മരണവും റിപ്പോര്‍ട്ട് ചെയ്തു.