ഡല്‍ഹി : വാരാന്ത്യ കര്‍ഫ്യൂ ഉള്‍പ്പെടെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങി ഡല്‍ഹി. രാജ്യ തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രോഗബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് തീരുമാനം. ഇതു സംബന്ധിച്ച ശുപാര്‍ശ ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബയ്ജലിന്‍റെ അനുമതിക്കായി കൈമാറിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു.
വ്യാപാര സ്ഥാപനങ്ങള്‍ക്കും മാളുകള്‍ക്കുമുള്‍പ്പെടെ ബാധകമായ ഒറ്റ-ഇരട്ട സംവിധാനം നിര്‍ത്തലാക്കാനും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് 50 ശതമാനം പേരുമായി പ്രവര്‍ത്തനം തുടരാനും നിര്‍ദേശം തേടിയിട്ടുണ്ട്. കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു. ഒറ്റ -ഇരട്ട സംവിധാനത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതിയുണ്ടായിരുന്നു.
രാവിലെ 10 മുതല്‍ വെകുന്നേരം അഞ്ച് വരെ വാരാന്ത്യ കര്‍ഫ്യൂ, രാത്രി കാല കര്‍ഫ്യൂ ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ ഡല്‍ഹിയില്‍ നേരത്തെ ഏര്‍പ്പെടുത്തിയിരുന്നു. 12,306 കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം രാജ്യ തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന കോവിഡ് കേസുകളിലും ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നവരുടെ നിരക്കിലും കുറവ് രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു. തലസ്ഥാനത്ത് കോവിഡ് അഞ്ചാം തരംഗം ഉണ്ടായതായും വരും ദിവസങ്ങളില്‍ കേസുകള്‍ കുറയാന്‍ സാധ്യതയുണ്ടെന്നും കഴിഞ്ഞയാഴ്ച്ച ജെയിന്‍ അറിയിച്ചിരുന്നു. രാത്രി കര്‍ഫ്യൂ ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളാണ് രോഗ വ്യാപനം തടയാന്‍ സഹായകമായതെന്നും ജെയിന്‍ കൂട്ടിച്ചേര്‍ത്തു.