Saturday, April 5, 2025 11:41 am

അഞ്ജലി മദ്യപിച്ചിട്ടില്ല, നിധിയെ അറിയില്ല ഡല്‍ഹി വാഹനാപകടത്തില്‍ സുഹൃത്തിന്‍റെ വാദങ്ങള്‍ തള്ളി പെണ്‍കുട്ടിയുടെ കുടുംബം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ കാര്‍ ഇടിച്ച് യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ സുഹൃത്തിന്‍റെ മൊഴി തള്ളി മരണപ്പെട്ട അഞ്ജലിയുടെ അമ്മ. അഞ്ജലി അപകടസമയത്ത് മദ്യപിച്ചിരുന്നെന്ന സുഹൃത്തിന്‍റെ വാദം കള്ളമാണെന്നും അമ്മ പറയുന്നു. എന്‍റെ മകള്‍ മദ്യപിക്കാറില്ല. അവള്‍ ഒരിക്കലും മദ്യപിച്ച് വീട്ടില്‍ വന്നിട്ടില്ല. നിധി നുണ പറയുകയാണ് അഞ്ജലിയുടെ അമ്മ രേഖാദേവി പറഞ്ഞു. മകളോടൊപ്പം നിധിയെ ഒരിക്കലും കണ്ടിട്ടില്ലെന്നും യുവതി ഒരിക്കല്‍ പോലും വീട്ടില്‍ വന്നിട്ടില്ലെന്നും അവര്‍ പറഞ്ഞു.

ഗൂഢാലോചനയുടെ ഭാഗമാണ് നിധിയെന്നും അവര്‍ ആരോപിച്ചു. ഞാന്‍ നിധിയെ കണ്ടിട്ടോ അവളെക്കുറിച്ച് കേട്ടിട്ടോ ഇല്ല. അവള്‍ ഒരിക്കലും ഞങ്ങളുടെ വീട്ടില്‍ വന്നിട്ടില്ല. എന്‍റെ മകളുടെ കൂട്ടുകാരിയാണെങ്കില്‍ അവളെ ഉപേക്ഷിച്ച് എങ്ങനെ ഓടിപ്പോകാനാകും? ഇത് ഗൂഢാലോചനയാണ്. നിധിയ്ക്കും ഇതില്‍ പങ്കുണ്ടായിരിക്കാം. ഇത് കൃത്യമായി അന്വേഷിക്കണം’ അവര്‍ പറഞ്ഞു.

അപകടം നടന്ന രാത്രി അഞ്ജലി മദ്യപിച്ചിരുന്നെന്നും അന്നു രാത്രി അവള്‍ക്ക് ബോധമില്ലായിരുന്നെന്നും അപകടസമയത്ത് അഞ്ജലിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് നിധി ആരോപിച്ചിരുന്നു. എന്നാല്‍ കുടുംബം ഈ ആരോപണം നിഷേധിച്ചു. അഞ്ജലിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മദ്യപിച്ചതിന്‍റെലക്ഷണങ്ങളുളളതായി പറഞ്ഞിട്ടില്ലെന്നും കുടുംബം അവകാശപ്പെട്ടു.

അഞ്ജലിയുടെ അമ്മാവന്‍ പ്രേമും നിധി മാധ്യമങ്ങളോട് പറഞ്ഞ മൊഴിയില്‍ സംശയം പ്രകടിപ്പിച്ചു. അഞ്ജലിയുടെ സുഹൃത്ത് നിധി അപകടസ്ഥലത്ത് നിന്ന് ഓടിപ്പോയതിനെയും ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കാത്തതിനെയും അദ്ദേഹം ചോദ്യം ചെയ്തു. എന്‍റെ മരുമകള്‍ക്ക് മദ്യപാന ശീലം ഇല്ലായിരുന്നു. നിധിയുടെ മൊഴി അനുസരിച്ച് ആ രാത്രി അവള്‍ മദ്യപിച്ചിരുന്നെങ്കില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അത് പരാമര്‍ശിക്കുമായിരുന്നു.

അതിനര്‍ത്ഥം നിധി കള്ളം പറയുകയാണെന്നാണ്. ഡല്‍ഹി പോലീസ് കേസ് സിബിഐക്ക് കൈമാറണം. പ്രതികളെ കൊലക്കുറ്റം ചുമത്തി വിചാരണ ചെയ്യണം. നിധിക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കണം അദ്ദേഹം പറഞ്ഞു. അപകടം നടന്നപ്പോള്‍ പോലീസിനെയോ കുടുംബത്തെയോ അറിയിക്കാനുള്ള മനുഷ്യത്വം അവള്‍ക്കില്ലായിരുന്നോ? അപ്പോള്‍ അവള്‍ക്ക് പേടിയായിരുന്നെന്നു പറയുന്നു. ഇപ്പോള്‍ പേടിയില്ലേയെന്നും ഇത് നിധിയുടെ ഗൂഢാലോചനയാണെന്നും പ്രേം ആരോപിച്ചു.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മൂന്ന് മാസത്തിനുള്ളില്‍ അമേരിക്ക നാടുകടത്തിയത് 682 ഇന്ത്യക്കാരെ

0
ന്യൂഡല്‍ഹി: ജനുവരി മുതല്‍ 682 ഇന്ത്യക്കാരെ യുഎസില്‍നിന്ന് നാടുകടത്തിയിട്ടുണ്ടെന്നും അവരില്‍ ഭൂരിഭാഗവും...

കടലാസില്‍ ഒതുങ്ങി കോന്നി ടൂറിസം അമിനിറ്റി സെന്റർ

0
കോന്നി : സഞ്ചായത്ത് കടവിലുള്ള വനംവകുപ്പിന്റെ പഴയ കാവൽപ്പുര ഇരുന്ന...

അത്തിക്കയം കൊച്ചുപാലത്തിന്‍റെ സംരക്ഷണഭിത്തി കെട്ടുന്നതിനുള്ള ജോലികൾ തുടങ്ങി

0
റാന്നി : അത്തിക്കയം കൊച്ചുപാലത്തിന്റെ ഇടിഞ്ഞ സംരക്ഷണഭിത്തി കെട്ടുന്നതിന് ആക്ഷൻകൗൺസിലിന്റെ നേതൃത്വത്തിൽ...

പുതിയകാവിൽ ചിറയ്‌ക്ക്‌ ശാപമോക്ഷം ; ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പായൽ നീക്കി

0
അടൂര്‍ : അടൂർ വർഷങ്ങളായി പായൽമൂടി നാശത്തിന്റെ വക്കിലെത്തിയ പുതിയകാവിൽ...