Thursday, June 27, 2024 7:23 am

ഡല്‍ഹി മദ്യനയക്കേസ് : കെജ്രിവാളിൻ്റെ ചോദ്യം ചെയ്യൽ സിബിഐ കസ്റ്റഡിയിൽ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂ ഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ ചോദ്യം ചെയ്യൽ സിബിഐ കസ്റ്റഡിയിൽ തുടരുന്നു. ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ. ഇന്നലെ രാത്രിയാണ് കെജ്രിവാളിനെ സിബിഐ ആസ്ഥാനത്ത് എത്തിച്ചത്. മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് കോടതി ഇന്നലെ അനുവദിച്ചത്. സി ബി ഐ നൽകുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ നിലവിലെ അറസ്റ്റ് നിയമവിരുദ്ധമല്ലെന്ന് വിചാരണക്കോടതി ഇന്നലെ നീരീക്ഷിച്ചിരുന്നു. കെജ്രിവാളിനെ അറസ്റ്റ് ചെയ്ത സിബിഐ കസ്റ്റഡിയില്‍ വിടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കോടതിമുറിയിൽ ചോദ്യം ചെയ്യാൻ അനുമതി നൽകിയ കോടതി അറസ്റ്റിലേക്ക് നയിക്കുന്ന രേഖകൾ ഹാജരാക്കാൻ നിർദേശിച്ചിരുന്നു. തുടർന്നാണ് അറസ്റ്റ് ചെയ്യാൻ അനുമതി നൽകിയത്. ഇതിനുശേഷമാണ് ഇന്നലെ വൈകിട്ടോടെ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവിറക്കിയത്.

മദ്യനയക്കേസിൽ അഴിമതി നടത്തിയ സൗത്ത് ഗ്രൂപ്പുമായി നേരിട്ട് ബന്ധപ്പെട്ടെന്ന് സിബിഐ കോടതിയിൽ ആരോപിച്ചു. അതേസമയം, സിബിഐയും അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ സുപ്രീം കോടതിയിലെ ഹർജി കെജ്രിവാൾ പിൻവലിച്ചു. സിബിഐ അറസ്റ്റും ഉൾപ്പെടുത്തി പുതിയ ഹർജി നൽകും. ഇതിനിടെ, കെജ്രിവാൾ ജയിലിന് പുറത്ത് എത്താതെയിരിക്കാനുള്ള ഗൂഢാലോചന കേന്ദ്രം നടത്തുകയാണെന്ന് എഎപി ആരോപിച്ചു. മദ്യനയക്കേസില്‍ കെജ്‌രിവാളിന് ജാമ്യം നല്‍കിയ റൗസ് അവന്യൂ കോടതി ഉത്തരവ് കഴിഞ്ഞ ദിവസം ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. വിചാരണ കോടതി കേസ് സംബന്ധിച്ച കാര്യങ്ങള്‍ നന്നായി മനസ്സിലാക്കിയില്ലെന്നാണ് വ്യക്തമാകുന്നതെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ജാമ്യം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. കേസിൽ വാദത്തിന് ആവശ്യമായ സമയം ഇഡിക്ക് നൽകിയില്ല. വിചാരണക്കോടതിയുടെ വിധിയില്‍ ധാരാളം പാളിച്ചകളുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിക്ക് 100 കോടി രൂപ കൂടി അനുവദിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി (കാസ്‌പ്‌) ക്ക്‌ 100 കോടി രൂപ...

ആക്കുളം കായൽ പുനരുജ്ജീവന പദ്ധതി ; ടെണ്ടര്‍ റദ്ദാക്കാൻ ടൂറിസം വകുപ്പിൻ്റെ നീക്കം

0
തിരുവനന്തപുരം: കൊട്ടിഘോഷിച്ച് തുടങ്ങിയ ആക്കുളം കായൽ പുനരുജ്ജീവന പദ്ധതി ഉപേക്ഷിക്കാൻ ടൂറിസം...

ലൈംഗിക അതിക്രമക്കേസ് ; അഭിഭാഷകൻ ഷാനവാസ് ഖാന്‍റെ അറസ്റ്റ്, പ്രതിഷേധം ശക്തമാക്കാനൊരുങ്ങി വനിത അവകാശ...

0
കൊല്ലം: കൊല്ലത്ത് ലൈംഗിക അതിക്രമ കേസിൽ പ്രതിയായ അഭിഭാഷകൻ ഷാനവാസ് ഖാന്‍റെ...

‘ബൈജൂസിനെതിരായ അന്വേഷണം ഇപ്പോഴും തുടരുന്നു’ ; ബ്ലൂംബർ​ഗ് റിപ്പോർട്ട് തള്ളി കേന്ദ്രം

0
ന്യൂ ഡല്‍ഹി : എജ്യുടെക് കമ്പനിയായ ബൈജൂസിന് ക്ലീൻ ചിറ്റ് നൽകിയെന്ന...