ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ പോലീസ് സ്റ്റേഷന് ആക്രമിച്ച സംഭവത്തില്‍ 53 നൈജീരിയന്‍ പൗരന്മാര് അറസ്റ്റില്‍. തിങ്കളാഴ്ചയാണ് ദ്വാരക ജില്ലയിലെ മോഹന്‍ ഗാര്ഡന് പോലീസ് സ്റ്റേഷന് ആക്രമിച്ചത്. സംഭവത്തില്‍ എഎസ്ഐ ഉള്‍പ്പെടെ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.
അക്രമം നടന്നതിന് തൊട്ടുപിന്നാലെ എട്ട് നൈജീരിയക്കാരെ അറസ്റ്റ് ചെയ്തിരുന്നു. മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടു. അറസ്റ്റ് ചെയ്തവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം പോലീസ് കസ്റ്റഡിയില്‍ വിട്ടു. സംഭവത്തില്‍ മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
നൈജീരിയന്‍ സ്വദേശിയെ മരിച്ചനിലയില്‍ പ്രദേശത്തെ ആശുപത്രിയില്‍ എത്തിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ്
മരണകാരണമെന്ന് ആരോപിച്ച് ആക്രമണം നടത്തുകയുമായിരുന്നു.