ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ ടൂറിസ്റ്റ് ഗൈഡ് കൂട്ടബലാത്സംഗത്തിനിരയായതായി പരാതി. ഇന്ത്യാഗേറ്റിന് സമീപത്തെ ഹോട്ടലിലാണ് സംഭവം നടന്നത്. ഒരു സ്ത്രീയടക്കം ആറു പേര്‍ ചേര്‍ന്നാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി പോലീസിനോട് പറഞ്ഞു.
യുവതി പോലീസില്‍ പരാതി നല്‍കി. പ്രധാന പ്രതി പിടിയിലായതായും മറ്റുള്ളവരെ ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു. രണ്ട് വ്യവസായികളാണ് യുവതി പീഡിപ്പിക്കപ്പെട്ട ഹോട്ടല്‍ റൂം വാടകയ്‌ക്കെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.