ന്യൂഡൽഹി : ജി 20 ഉച്ചകോടിക്ക് ദിവസങ്ങൾ ബാക്കി നിൽക്കെ കനത്ത സുരക്ഷാ വലയത്തിൽ ഡൽഹി. കേന്ദ്ര സേനയെ അടക്കം കൂടുതലായി നഗരത്തിൽ വിന്യസിച്ചു. സേനയുടെ ഫ്ലാഗ് മാർച്ച് പലയിടത്തും നടന്നു. ഗതാഗത നിയന്ത്രണം നഗരത്തിൽ ഏർപ്പെടുത്തി. ലോക നേതാക്കളുടെ വിമാനങ്ങള്‍ ഡല്‍ഹി വിമാനത്താവളത്തിലുണ്ടാക്കുക വലിയ ഗതാഗതക്കുരുക്കാണ്. വിവി ഐപി വിമാനങ്ങള്‍ ദില്ലിക്ക് പുറത്തും പാര്‍ക്ക് ചെയ്യേണ്ടി വന്നേക്കും. ഇതോടെ ഏകദേശം 700 ആഭ്യന്തര വിമാന സര്‍വീസുകളാണ് റദ്ദാക്കപ്പെടുക. ജി20 ഉച്ചകോടിക്ക് മുന്നോടിയായി ഇന്നലെ ഡല്‍ഹിയില്‍ പോലീസിന്‍റെ ഫുൾ ഡ്രസ് റിഹേഴ്സൽ നടന്നിരുന്നു. രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12 വരെയായിരുന്നു ആദ്യ ഘട്ട ഫുൾ ഡ്രസ് റിഹേഴ്സൽ. പരീക്ഷണയോട്ടത്തിനായി നഗരത്തിൽ കര്‍ശന ഗതാഗത നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
ഹോട്ടലുകളിൽ നിന്ന് രാഷ്ട്ര തലവൻമാർ പ്രധാന വേദിയായ പ്രഗതി മൈതാനിലേക്ക് പോകുന്ന പാതകളിലാണ് പ്രധാനമായും പരീക്ഷണയോട്ടം നടക്കുന്നത്. മൂന്ന് ഘട്ടമായാണ് പരീക്ഷണയോട്ടം. ഉച്ചകോടി കണക്കിലെടുത്ത് 207 ട്രെയിനുകൾ റദ്ദാക്കി. ന്യൂഡൽഹിയിൽ യാത്ര അവസാനിപ്പിക്കേണ്ട 36 ട്രെയിനുകൾ ഗാസിയാബാദ്, നിസാമുദീൻ സ്റ്റേഷനുകളിൽ യാത്ര അവസാനിപ്പിക്കും. 70 ട്രെയിനുകൾക്ക് കൂടുതൽ സ്‌റ്റോപ്പുകൾ അനുവദിച്ചു. സെപ്തംബർ എട്ട് മുതൽ പതിനൊന്ന് വരെയാണ് നിയന്ത്രണം. പ്രധാന പാതകളിലെ ചേരികൾ മറയ്ക്കുന്നത് തുടരുകയാണ്. ഉച്ചകോടിക്ക് എത്തുന്ന ലോക നേതാക്കൾ കടന്നു പോകാൻ സാധ്യതയുള്ള പാതകളിലെ ചേരികളാണ് മറയ്ക്കുന്നത്. ഉച്ചകോടിയിൽ പങ്കെടുക്കാനായി ലോക നേതാക്കളെത്താന്‍ ദിവസങ്ങൾ മാത്രം അവശേഷിക്കെ പഴുതടച്ച സുരക്ഷയാണ് ഡൽഹിയിൽ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ സംവിധാനങ്ങളുടെ പരിശോധന, സുഗമമായ യാത്രക്കുള്ള സജ്ജീകരണങ്ങൾ എന്നിവയാണ് വിലയിരുത്തുന്നത്. ഈ മാസം 9, 10 തിയതികളിലാണ് ജി 20 ഉച്ചകോടി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033