ന്യൂഡൽഹി : ഒക്ടോബർ 18ന് ഡൽഹി സ്വദേശിനി ഗാസിയാബാദില്‍ വെച്ച് റോഡില്‍ കൂട്ടബലാത്സംഗത്തിന് ഇരയായിട്ടില്ലന്നും വാര്‍ത്ത വ്യാജമാണെന്നും ഡല്‍ഹി പോലീസ്. എന്നാല്‍ റോഡില്‍ കിടന്ന യുവതിയെ പോലീസ് ആശുപത്രിയിലെത്തിക്കുകയും പരാതി രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. യുവതിയെ ചണ സഞ്ചിയിൽ പൊതിഞ്ഞ് കൈയും കാലും കെട്ടി സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് ദണ്ഡ് കയറ്റിയ നിലയിലാണ് കണ്ടെത്തിയതെന്ന് ഡൽഹി വനിതാ കമ്മീഷൻ മേധാവി സ്വാതി മലിവാൾ ട്വീറ്റ് ചെയ്തിരുന്നു.
സംഭവത്തിൽ അഞ്ചുപേരിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്യുകയും കേസ് ഫയൽ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ മെഡിക്കൽ പരിശോധനയ്ക്ക് വിധേയയാകാൻ യുവതി വിസമ്മതിച്ചിരുന്നു. യുവതിയെ ആദ്യം ഗാസിയാബാദിലെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കാൻ വിസമ്മതിച്ചു. മീററ്റിലെ ഒരു ആശുപത്രിയിൽ പോലും വൈദ്യപരിശോധന നടത്തിയില്ല. നിർബന്ധിച്ചതിനാൽ സ്ത്രീയെ ഡൽഹിയിലെ ജിടിബി ആശുപത്രിയിലേക്ക് കൊണ്ടുപോയി അവിടെ വൈദ്യപരിശോധന നടത്തി.