ഡല്‍ഹി: ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച വിദ്യാര്‍ഥികളെ പുറത്താക്കിയ നടപടിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്ത് പോലീസ്. മലയാളി വിദ്യാര്‍ഥികളെയടക്കം പോലീസ് കസ്റ്റഡിയിലെടുത്തു. ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ രണ്ടു വിദ്യാര്‍ഥികളെയാണ് സര്‍വകലാശാല ഡീബാര്‍ ചെയ്യുകയും കൂടാതെ ഏഴ് വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും നിരവധി വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ കോളജില്‍ വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. ഈ നടപടികള്‍ക്കെതിരെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്.
ബുധനാഴ്ചയാണ് സര്‍വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചത്. പുറത്താക്കിയ വിദ്യാര്‍ഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എസ്എഫ്ഐ, ഫ്രറ്റേണിറ്റി അടക്കമുള്ള സംഘടനകള്‍ പ്രതിഷേധിച്ചത്. പ്രതികാരനടപടിയാണ് കോളജിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് സംഘടനകള്‍ കുറ്റപ്പെടുത്തി.