Saturday, May 3, 2025 6:40 pm

അതിര്‍ത്തി പുതുക്കിയതിന്‍റെ കരട് വിജ്ഞാപനം മാറ്റിവെച്ച ഡിലിമിറ്റേഷന്‍ കമ്മീഷന്‍റെ നടപടി പ്രാഥമികമായി പ്രസിദ്ധീകരിച്ച സമയബന്ധിത പരിപാടിയുടെ വ്യതിയാനം : അഡ്വ. കെ. ജയവര്‍മ്മ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തിന് അതിര്‍ത്തി പുതുക്കിയതിന്‍റെ കരട് വിജ്ഞാപനം മാറ്റിവെച്ച ഡിലിമിറ്റേഷന്‍ കമ്മീഷന്‍റെ നടപടി പ്രാഥമികമായി പ്രസിദ്ധീകരിച്ച സമയബന്ധിത പരിപാടിയുടെ വ്യതിയാനമാണെന്ന് ജില്ലാ കോണ്‍ഗ്രസ് ഡിലിമിറ്റേഷന്‍ കമ്മറ്റി ചെയര്‍മാന്‍ അഡ്വ. കെ. ജയവര്‍മ്മ പറഞ്ഞു. ഒക്ടോബര്‍ മാസത്തില്‍ ഗ്രാമപഞ്ചായത്ത് മുന്‍സിപ്പാലിറ്റി സെക്രട്ടറിമാര്‍ കരട് വിഭജന റിപ്പോര്‍ട്ട് തയ്യാറാക്കി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചിരുന്നതാണ്. തുടര്‍ന്ന് മതിയായ സമയം ലഭ്യമായിട്ടും പരിശോധന പൂര്‍ത്തിയായിട്ടില്ലെന്ന കാരണം പറഞ്ഞ് കരട് വിജ്ഞാപനം മാറ്റിവെച്ചത് ഡിലിമിറ്റേഷന്‍ കമ്മീഷന്‍റെ വിശ്വാസ്യതക്ക് മങ്ങലേറ്റിരിക്കുകയാണ്. സി.പി.എം, ഇടതു സഹയാത്രികരായ ഉദ്യോഗസ്ഥരെ വെച്ച് വാര്‍ഡ് വിഭജനപ്രക്രിയ അട്ടിമറിക്കുവാനുള്ള ശ്രമം നടക്കുമ്പോഴാണ് ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ഡിലിമിറ്റേഷന്‍ കമ്മീഷന്‍ പുറപ്പെടുവിച്ചിരിക്കുന്നത്. മാര്‍ഗരേഖയില്‍ നിന്ന് വ്യതിയാനം ഉണ്ടായാല്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കോണ്‍ഗ്രസ് ഡിലിമിറ്റേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. കെ. ജയവര്‍മ്മ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് ഇരട്ട ജീവപര്യന്തവും പിഴയും

0
ഇടുക്കി: ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് ഇരട്ട ജീവപര്യന്തവും 3,11,000 രൂപ...

ആലപ്പുഴ ബിലീവേഴ്സ് മെഡിക്കൽ സെൻററിൽ ഓട്ടോറിക്ഷാ തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു

0
ആലപ്പുഴ: ആലപ്പുഴയിലെയും പരിസര പ്രദേശങ്ങളിലും ജനങ്ങൾക്ക് വിദഗ്ദ്ധ മെഡിക്കൽ സേവനങ്ങൾ പ്രദാനം...

പ്രധാനമന്ത്രി വിഴിഞ്ഞത്ത് രാഷ്ട്രീയം പറഞ്ഞത് ശരിയായില്ല ; രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: പ്രധാനമന്ത്രി വിഴിഞ്ഞത്ത് രാഷ്ട്രീയം പറഞ്ഞത് ശരിയായില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ്...

ജില്ലാ മാധ്യമ പ്രവർത്തക ക്ഷേമ സഹകരണ സംഘത്തിൽ വെച്ച് ലോക പത്ര സ്വാതന്ത്ര്യ ദിനാചരണം...

0
പത്തനംതിട്ട : ലോക പത്ര സ്വാതന്ത്ര്യ ദിനാചരണവും കെജെയു സ്ഥാപക ദിനചാരണവും...