കോന്നി : ഇളമണ്ണൂർ – കലഞ്ഞൂർ പാടം റോഡിന്റെ നിർമ്മാണം പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ ആറ് വർഷമായി നിർമ്മാണത്തിലിരിക്കുന്ന 12 കി.മീറ്റർ റോഡ് പകുതിപോലും പൂർത്തീകരിച്ചിട്ടില്ല. ഇതിനിടയിൽ നിലവിലുള്ള കരാറുകാരനെ 2022 ഡിസംബർ 31ന് റോഡ് നിർമ്മാത്തിലെ അപാകതയുടെ പേരിൽ കരിമ്പട്ടികയിൽപ്പെടുത്തി പുറത്താക്കുകയുംചെയ്തു. മാങ്കോട് ചിതൽവെട്ടി മുതൽ പാടം പുന്നക്കുടി വരെയുള്ള ഭാഗത്ത് റോഡ് നിർമ്മാണത്തിനായി നിലവിലുണ്ടായിരുന്ന ടാറിംഗ് എല്ലാം ഇളക്കിമാറ്റി വെട്ടിപ്പൊളിച്ചതും വലിയ ദുരിതമായിട്ടുണ്ട്. കലഞ്ഞൂർ, വാഴപ്പാറ, മാങ്കോട്, പാടം എന്നിവിടങ്ങളിലെ പാലങ്ങൾ ഉൾപ്പെടെ പുതുക്കി നിർമ്മിച്ച് ഇളമണ്ണൂർ മുതൽ പാടം വരെയുള്ള റോഡ് നിർമാണം പൂർത്തീകരിക്കാനായിരുന്നു പദ്ധതി. റോഡ് നിർമാണം ആരംഭിച്ചത് മുതൽ മെല്ലപ്പോക്ക് ആണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പലപ്പോഴും പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം പോലുമില്ലാതെയാണ് നിർമ്മാണം നടന്നത്. പലതവണ ഇ – ടെൻഡർ ചെയ്തെങ്കിലും റോഡ് നിർമ്മാണം ഏറ്റെടുക്കുന്നതിന് കരാറുകാർ ആരും തയാറാകുന്നില്ല.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1