ചുങ്കപ്പാറ : മാരംങ്കുളം – നിർമലപുരം – മുഴയമുട്ടം – മണ്ണാറത്തറ റോഡ് അടിയന്തിരമായി സഞ്ചാരയോഗ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് നിർമ്മലപുരം – ചുങ്കപ്പാറ ജനകിയ വികസന സമതിയോഗം ആവശ്യപ്പെട്ടു. മാരംങ്കുളം മുതൽ നിർമ്മലപുരം നാഗപ്പാറ വരെയുള്ള റോഡ് ഉന്നത നിലവാരത്തിൽ പണികൾ പൂർത്തിയാക്കി എങ്കിലും റോഡിലെ ഗതാഗതത്തിനു തടസമായി നിൽക്കുന്ന വൈദ്യുത തുണുകൾ, റോഡിൻ്റെ ഇരുവശങ്ങളിലെ മുൾപ്പടർപ്പ്, കാടുകൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു.
റോഡിൻ്റെ ഇരുവശങ്ങളിലുമുള്ള മുള്ളുകൾ അടക്കമുള്ള കാട് റോഡിലേയ്ക്ക് പടർന്നു നില്‍ക്കുകയാണ്. കാട്ടുമൃഗങ്ങളായ പന്നി, കുറുനരി, പെരുമ്പാമ്പ് അടക്കമുള്ള വന്യജീവികളുടെ ആക്രമണം, തെരുവ് നായ്ക്കൾ അടക്കം ജല സ്രോതസുകളെയും ഭവനങ്ങളെയും മലിനപ്പെടുത്തുന്ന സ്ഥിതിയാണ്. പ്രഭാത സവാരിക്കാർ, ട്യുഷൻ വിദ്യാർത്ഥികൾ, റബർ ടാപ്പിങ്ങ് തൊഴിലാളികൾ, ദീർഘദൂര യാത്രക്കാർ ആരാധനാലയങ്ങളിൽ പോകുന്നവർ വളരെ പ്രതിസന്ധിയിൽ ആണ്.
ഒരു വാഹനം വന്നാൽ സൈഡ് കൊടുക്കുന്നതിനോ മാറി നിൽക്കുന്നതിനോ മുൾപടർപ്പും കാടും മൂലം പറ്റാത്ത സ്ഥിതിയാണ്. അടിയന്തിരമായി മാരംങ്കുളം – നിർമ്മല പുരം റോഡ് സൈഡിലെ കാടും മുൾപടർപ്പും മാറ്റണമെന്ന് ചുങ്കപ്പാറ – നിർമ്മല പുരം ജനകീയ വികസന സമതിയോഗം എം. പി., എം.എൽ.എ, ത്രിതലപഞ്ചായത്ത് അധികാരികളോടും നിർമ്മല പുരത്ത് ചേർന്ന യോഗം ആവശ്യപ്പെട്ടു. സമിതി ഭാരവാഹികളായ ജോസി ഇലഞ്ഞിപ്പുറം, സോണി കൊട്ടാരം, ജോയി പീടികയിൽ, കുട്ടപ്പൻ നാഗപ്പാറ, തോമസുകുട്ടി വേഴമ്പതോട്ടം, ബാബു പുലീത്തിട്ട, ഫിലിപ്പ് മോടിയിൽ, രാജൻ മേടയ്ക്കൽ, ബേബി കുട്ടി കൊച്ചു പഴയിടം, രാജു നാഗ പ്പാറ, തോമസുകുട്ടി കണ്ണാടിക്കൽ, പ്രമോദ് ആക്ക കുന്നേൽ, ബിറ്റോ മാപ്പൂര് , സണ്ണി മോടിയിൽ, അസിസ് മേപ്രത്ത്, ബിജു മോടിയിൽ, അച്ചൻകുഞ്ഞ് മോടിയിൽ ,രാജു മോടിയിൽ, ജോസ് മോടിയിൽ, പൊടി കൊച്ചു പഴയിടത്ത് എന്നിവർ പ്രസംഗിച്ചു.