ചെങ്ങന്നൂർ : മറ്റൊരു സംസ്ഥാനത്തും നൽകാത്ത പരിഗണനയാണ് കേരളത്തിൽ സ്ത്രീകൾക്ക് ലഭിക്കുന്നതെന്ന് സജി ചെറിയാൻ പറഞ്ഞു. കുടുംബശ്രീ ഉൾപ്പെടെയുള്ള രംഗങ്ങളിലൂടെ ഏതു വലിയ ചുമതലയും ഏറ്റെടുക്കാൻ കഴിയുന്ന തലത്തിലേക്ക് സ്ത്രീകൾ വളർന്നു കഴിഞ്ഞു. വനിത മേഖലയിൽ മികച്ച രാഷ്ട്രീയ വിദ്യാഭ്യാസം നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സെപ്തംബർ 12 മുതൽ 14 വരെ ചെങ്ങന്നൂരിൽ നടക്കുന്ന ജനാധിപത്യ മഹിളാ അസോസിയേഷൻ
ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സിപിഐ എം സംസ്ഥാന സെക്രട്രേറിയേറ്റ് അംഗംകൂടിയായ സജി ചെറിയാൻ.
സംസ്ഥാനത്ത് തുടർച്ചയായി എൽഡിഎഫ് ഭരണം ഉണ്ടാകുമെന്ന് യുഡിഫ് ഉൾപ്പെടെയുള്ള വലതു പക്ഷം ഭയപ്പെടുന്നു. സംസ്ഥാന ഭരണത്തെ അസ്ഥിരപ്പെടുത്താൻ വലിയ തരത്തിലുള്ള നുണ പ്രചരണങ്ങൾ അഴിച്ചു വിടുന്നു. 1959 നു ശേഷം ഏറ്റവും വലിയ വലതുപക്ഷ ഏകീകരണമാണ് ഇപ്പോൾ ഉണ്ടാകുന്നത്.. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കലാപ കലുഷിതമായ അന്തരീക്ഷം സൃഷ്ടിക്കുവാനാണ് ഇവർ ശ്രമിക്കുന്നത്. വലതുപക്ഷ മാധ്യമങ്ങൾ ഇതിനെല്ലാം ഒത്താശ ചെയ്യുകയാണ്. കേന്ദ്ര സർക്കാർ ഫെഡറൽ സംവിധാനങ്ങൾ തകർക്കുകയാണ്. ഇന്ത്യയിൽ പ്രസിഡൻഷ്യൽ ഭരണമാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും സജി ചെറിയാൻ പറഞ്ഞു. സി.വി സാറാമ്മ സ്മാരക ഹാളിൽ നടന്ന യോഗത്തിൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പുഷ്പലതാ മധു അധ്യക്ഷയായി.
സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ജി രാജേശ്വരി, ജില്ലാ സെക്രട്ടറി പ്രഭാ മധു, സിപിഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.എച്ച് റഷീദ്, ആർ.രാജേഷ്, ലീലാ അഭിലാഷ്, ജയിംസ് ശാമുവേൽ,ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം.ശശികുമാർ, കെ.കെ ജയമ്മ, സുശീല മണി, ജുമൈലത്ത്, ജലജ ചന്ദ്രൻ, ഇന്ദിരാ ദാസ്, അനിതകുമാരി, ബെറ്റ്സി ജിനു, അഡ്വ.ദിവ്യ, മഞ്ജു പ്രസന്നൻ, മഞ്ജുള ദേവി, ഹേമലതാ മോഹൻ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം സെപ്റ്റംബർ 12, 13 തീയതികളിൽ വെണ്മണി മർത്തോമാ സെഹിയോൻ പാരിഷ് ഹാളിലും പൊതു സമ്മേളനം 14 ന് ചെങ്ങന്നൂർ മാർക്കറ്റ് ജംഗ്ഷനിലും നടക്കും.
ഭാരവാഹികൾ
സി.എസ് സുജാത, ആ. നാസർ, കെ.ജി രാജേശ്വരി, എ.എം ആരിഫ് എംപി, സി.ബി ചന്ദ്രബാബു, യു.പ്രതിഭ എംഎൽഎ.(രക്ഷാധികാരികൾ), സജി ചെറിയാൻ എംഎല്‍എ (ചെയർമാൻ), എം.എച്ച് റഷീദ്, പി.ഡി ശശിധരൻ, ലീലാ അഭിലാഷ്, സുശീലാ മണി, അഡ്വ.ദിവ്യ, സുകുമാരി, മഞ്ജു പ്രസന്നൻ (വൈസ് ചെയർമാന്മാർ), പുഷ്പലത മധു (കൺവീനർ), ജയിംസ് ശമുവേൽ, പ്രഭാ മധു, അനിതകുമാരി, ഹേമലതാ മോഹൻ, ബെറ്റ്സി ജിനു, ജുമൈലത്ത്, കെ.കെ ജയമ്മ (ജോയിന്റ് കൺവീനർമാർ), എം.ശശികുമാർ (ട്രഷറർ).