Sunday, June 30, 2024 1:25 pm

മഥുര കൃഷ്ണ ജന്മഭൂമിക്ക് പിറകിലെ ഇടിച്ചുനിരത്തൽ; തൽസ്ഥിതി നിലനിർത്താനുള്ള ഉത്തരവ് നീട്ടിയില്ല

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ൽ ഷാ​ഹി ഈ​ദ് ഗാ​ഹ് പ​ള്ളി​ക്കും ‘കൃ​ഷ്ണ ജ​ന്മ​ഭൂ​മി’​ക്കും പി​റ​കി​ലെ മു​സ്‍ലിം ഭൂ​രി​പ​ക്ഷ കോ​ള​നി​യി​ൽ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ വീ​ടു​ക​ൾ ഇ​ടി​ച്ചു​നി​ര​ത്തു​ന്ന​തു ത​ട​ഞ്ഞ് ത​ൽ​സ്ഥി​തി നി​ല​നി​ർ​ത്താ​ൻ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ന്റെ കാ​ലാ​വ​ധി സു​പ്രീം​കോ​ട​തി നീ​ട്ടി​യി​ല്ല. ഇ​ടി​ച്ചു​നി​ര​ത്ത​ൽ പൂ​ർ​ത്തി​യാ​ക്കി​യെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ത​ൽ​സ്ഥി​തി നി​ല​നി​ർ​ത്താ​നു​ള്ള ഉ​ത്ത​ര​വ് നീ​ട്ടാ​ൻ ജ​സ്റ്റി​സു​മാ​രാ​യ അ​നി​രു​ദ്ധ ബോ​സെ, ബേ​ല എം. ​ത്രി​വേ​ദി എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച് വി​സ​മ്മ​തി​ച്ച​ത്.

ഈ ​മാ​സം ഒ​മ്പ​തി​നാ​ണ് മ​ഥു​ര കൃ​ഷ്ണ ജ​ന്മ​ഭൂ​മി ക്ഷേ​ത്ര​ത്തി​നു പി​റ​കി​ലെ മു​സ്‍ലിം​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന കോ​ള​നി​യാ​യ ന​യീ ബ​സ്തി, അ​ന​ധി​കൃ​ത​മാ​യി കൈ​യേ​റി​താ​ണെ​ന്നു​പ​റ​ഞ്ഞ് റെ​യി​ൽ​വേ​യും ജി​ല്ല ഭ​ര​ണ​കൂ​ട​വും യു.​പി പൊ​ലീ​സും ചേ​ർ​ന്ന് ഇ​ടി​ച്ചു​നി​ര​ത്താ​ൻ തു​ട​ങ്ങി​യ​ത്.ത​ങ്ങ​ളെ കു​ടി​യൊ​ഴി​പ്പി​ക്കാ​നു​ള്ള റെ​യി​ൽ​വേ​യു​ടെ നീ​ക്ക​ത്തി​നെ​തി​രെ ജൂ​ണി​ൽ സ​മ​ർ​പ്പി​ച്ച ഹ​ര​ജി മ​ഥു​ര കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കേ​യാ​യി​രു​ന്നു, മ​ഥു​ര-​വൃ​ന്ദാ​വ​ൻ നാ​രോ​ഗേ​ജ് ബ്രോ​ഡ്ഗേ​ജ് ആ​ക്കാ​നാ​ണെ​ന്ന് പ​റ​ഞ്ഞു​ള്ള റെ​യി​ൽ​വേ​യു​ടെ ന​ട​പ​ടി. കേ​വ​ലം മൂ​ന്നു​ദി​വ​സ​മാ​ണ് ന​യീ ബ​സ്തി​യി​ലു​ള്ള​വ​ർ​ക്ക് സാ​ധ​ന​ങ്ങ​ൾ മാ​റ്റാ​നും വീ​ടൊ​ഴി​യാ​നും സ​മ​യം അ​നു​വ​ദി​ച്ചി​രു​ന്ന​ത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ടാറ്റാ ഹരിയർ ഇവി ഉടൻ അവതരിപ്പിക്കും

0
ടാറ്റ മോട്ടോഴ്‌സ് ഈ സാമ്പത്തിക വർഷത്തിൽ ടാറ്റ ഹാരിയർ ഇവി ഉൾപ്പെടെ...

പടിഞ്ഞാറൻ ഗാസയിൽ ബോംബാക്രമണം ; 11 പേർ കൊല്ലപ്പെട്ടു

0
ടെൽ അവീവ്: ഗാസയിലെ പടിഞ്ഞാറൻ റാഫയിൽ അഭയാർത്ഥികൾ കഴിഞ്ഞിരുന്ന ടെന്റുകൾക്ക് നേരെ...

ആനച്ചാലിൽ കേബിൾ ടിവി ടെക്‌നീഷ്യൻ വൈദ്യുതി പോസ്റ്റിൽ നിന്ന് വീണ് മരിച്ചു

0
പത്തനംതിട്ട: കേബിൾ ടിവി ടെക്‌നീഷ്യൻ വൈദ്യുതി പോസ്റ്റിൽ നിന്ന് വീണ് മരിച്ചു....

ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഇൻഡ്യാ മുന്നണി ‘അയോധ്യ’ എം.പിയെ മത്സരിപ്പിക്കാൻ സാധ്യത

0
ഡൽഹി: ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് മത്സരമുണ്ടാവുകയാണെങ്കിൽ അയോധ്യ സ്ഥിതി​ ചെയ്യുന്ന...