Monday, July 7, 2025 7:27 pm

ഡെങ്കിപ്പനി ; ശ്രദ്ധിക്കാം ലക്ഷണങ്ങൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനകെ ഡെങ്കിപ്പനി പടരുകയാണ്. ഈ സാഹചര്യത്തില്‍ കരുതിയിരിക്കാം ഡെങ്കിപ്പനിയെ. ഈഡിസ് കൊതുകുകള്‍ പരത്തുന്ന ഒരു വൈറല്‍ രോഗമാണ് ഡെങ്കിപ്പനി. സ്വതവേ മനുഷ്യ രക്തം ഇഷ്ടപ്പെടുന്നവയും കൈകളിലും കാലുകളിലും വെള്ളിനിറം കലര്‍ന്ന പാടുകളോട് കൂടിയ കറുത്ത നിറത്തിലുള്ള ഇത്തിരിക്കുഞ്ഞന്‍ കൊതുകുകളാണിവ. 100 മുതല്‍ 200 മീറ്റര്‍ ദൂരം മാത്രം പറക്കാന്‍ കഴിവുള്ള ഈ കൊതുകുകള്‍ സാധാരണയായി രാവിലെ ആറിനും ഒന്‍പതിനും ഇടയിലും വൈകിട്ട് നാലിനും 6.30നും ഇടയിലും കടിക്കുന്നു. എന്നാല്‍ ഈ സമയം മാത്രമേ ഈ കൊതുകുകള്‍ കടിക്കൂ എന്നില്ല. ചെടികളിലും ഫര്‍ണിച്ചറുകള്‍ക്ക് അടിയിലും ഇരുട്ടും ഈര്‍പ്പവും ഉള്ള സ്ഥലങ്ങളിലും വിശ്രമിക്കാനാണ് ഇവക്കിഷ്ടം. സാധാരണയായി വസ്ത്രാവരണമില്ലാത്ത കൈമുട്ടിനും കാല്‍മുട്ടിനും താഴെ കടിക്കുന്നു. വസ്ത്രാവരണമില്ലാത്ത ശരീരഭാഗങ്ങളില്‍ കൊതുകുകളെ അകറ്റുന്ന ലേപനങ്ങളോ വേപ്പെണ്ണയോ പുരട്ടുന്നത് ഫലപ്രദമാണ്.

രോഗത്തിന്റെ തുടക്കത്തില്‍ പ്ലേറ്റ്‌ലെറ്റുകള്‍ കുറയില്ലെങ്കിലും പതുക്കെ പതുക്കെ ഗണ്യമായ കുറവിലേക്ക് നയിക്കും. അതികഠിനമായ തലവേദനയും പനിയും ശരീരവേദനയുമൊക്കെ ആണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. കൃത്യ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ ജീവന്‍ വരെ അപകടത്തിലാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ 2-7 ദിവസങ്ങള്‍ക്കകം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. നാലുതരം അണുക്കളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഡെങ്കിപ്പനിക്ക് മൂന്നുതരം രോഗലക്ഷണങ്ങള്‍ ഉണ്ടാക്കാറുണ്ട്. സാധാരണ ഡെങ്കിപ്പനി (ക്ലാസിക് ഡെങ്കി ഫീവര്‍), രക്തസ്രാവത്തോടെയുള്ള ഡെങ്കിപ്പനി (ഡെങ്കി ഹെമറേജിക് ഫീവര്‍), ആഘാതാവസ്ഥയോടുകൂടിയ ഡെങ്കിപ്പനി (ഡെങ്കി ഷോക്ക് സിന്‍ഡ്രോം) എന്നിങ്ങനെയാണ് ഡെങ്കിപ്പനിയെ തരംതിരിച്ചിട്ടുള്ളത്.

ഡെങ്കിപ്പനി ബാധിച്ച രോഗിയില്‍ നിന്നും ഈഡിസ് ഇനത്തില്‍പ്പെട്ട പെണ്‍കൊതുകുകള്‍ രക്തം കുടിക്കുന്നതോടെ രോഗാണുക്കളായ വൈറസുകള്‍ കൊതുകിനുള്ളില്‍ കടക്കുന്നു. 8-10 ദിവസങ്ങള്‍ക്കുള്ളില്‍ വൈറസുകള്‍ കൊതുകിന്റെ ഉമിനീര്‍ ഗ്രന്ഥിയില്‍ പ്രവേശിക്കുന്നു. ഈ കൊതുകുകള്‍ ആരോഗ്യമുള്ള ഒരാളിന്റെ രക്തം കുടിക്കുന്നതോടൊപ്പം രോഗാണുക്കളെ മുറിവിലൂടെ ശരീരത്തിനുള്ളില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. രോഗാണുക്കള്‍ മനുഷ്യശരീരത്തില്‍ എത്തി 3-14 ദിവസം കഴിയുമ്പോള്‍ (ശരാശരി 3-4 ദിവസം) രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആര്‍ച്ച് ബിഷപ്പ് മാര്‍ അപ്രേം മെത്രോപോലീത്തയുടെ കബറടക്കം വ്യാഴാഴ്ച

0
തൃശൂര്‍: പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ ആര്‍ച്ച് ബിഷപ്പ് മാര്‍ അപ്രേം...

നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്ജ്

0
മലപ്പുറം: നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സൈബർ പോലീസിന്...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
അംശദായം അടയ്ക്കാം കേരള ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്ക് മുടക്കം വരുത്തിയ...

മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പോയ സംഭവത്തിൽ പ്രതികരണവുമായി ടിപി രാമകൃഷ്ണൻ

0
കോഴിക്കോട്: മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പോയ സംഭവത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ...