ഡൽഹി: കേന്ദ്ര സര്‍ക്കാരിനെതിരെ നിർണായക നീക്കവുമായി സ്റ്റാലിൻ സർക്കാർ. പ്രളയസഹായം നിഷേധിക്കുന്നതിനെതിരെ തമിഴ്നാട് സുപ്രീംകോടതിയിൽ ഹർജി നൽകി.തമിഴ്നാടിനോട് വിവേചനം കാണിക്കുന്നതായി ഹര്‍ജിയില്‍ ആരോപിക്കുന്നു,കേന്ദ്ര ഫണ്ട് നിഷേധിക്കുന്നത് ന്യായീകരിക്കാനാകില്ല.ഉന്നതതല സംഘം റിപ്പോർട്ട് നൽകിയിട്ടും നടപടിയില്ല. തമിഴ് ജനത ദുരിതത്തിലാണ്.തമിഴ്നാട് ചോദിച്ചത് 37,000 കോടിയുടെ പാക്കേജാണ്.ഹർജി നൽകുമെന്ന് കഴിഞ്ഞയാഴ്ച തെരഞ്ഞെടുപ്പ് യോഗത്തിൽ സ്റ്റാലിൻ പറഞ്ഞിരുന്നു.തമിഴ്നാടിന് സഹായം നൽകിയെന്ന് ഇന്നലെ നിർമല സീതാരാമൻ അവകാശപ്പെട്ടിരുന്നു.വരൾച്ചാ സഹായം നിഷേധിക്കുന്നതിൽ കർണാടകം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
കടമടെുപ്പ് പരിധി ഉയര്‍ത്തണമെന്ന കേരളത്തിന്‍റെ ഹര്‍ജി ഭരണഘടന ബഞ്ചിന് കൈമാറിയിട്ടുണ്ട്. അതിനിടെ സനാതന ധർമ വിവാദവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഒന്നിച്ചാക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ തമിഴ്‌നാട് മന്ത്രിയായ ഉദയനിധി സ്റ്റാലിന് സുപ്രീംകോടതിയുടെ വിമർശനം. വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് ലഭിക്കുന്ന നിയമ പരിരക്ഷ ഉദയനിധി സ്റ്റാലിന് ലഭിക്കില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.