തിരുവനന്തപുരം : അസന്മാര്‍ഗിക പ്രവര്‍ത്തികള്‍ക്ക് മുന്നില്‍ നിരവധി പരാതികള്‍ പേട്ട മുന്‍ സിഐ റിയാസ് രാജയെ തെറിപ്പിക്കും. പേട്ട സിഐ റിയാസ് രാജയെ സംസ്ഥാന ആഭ്യന്തര വകുപ്പ് സസ്‌പെൻഡ് ചെയ്തത് സഹികെട്ട്. നിരവധി ആരോപണങ്ങളാണ് റിയാസ് രാജയ്ക്ക് എതിരെ വർഷങ്ങളായി എത്തിക്കൊണ്ടിരിക്കുന്നത്. ഗുണ്ടകളുമായുള്ള അവിശുദ്ധ ബന്ധത്തിന് പുറമെ ഗുരുതരമായ സ്വഭാവദൂഷ്യത്തെക്കുറിച്ചുള്ള പരാതികളും പോലീസ് വകുപ്പിന് ലഭിച്ചിരുന്നു.
ഇതെല്ലാം ശരിയാണെന്ന് കണ്ടെത്തിയതോടെയാണ് റിയാസിന് സസ്പെൻഷനിലേക്ക് വഴിതുറന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത്കുമാറാണ് കഴിഞ്ഞ ദിവസം റിയാസിനെ സസ്പെൻഡ് ചെയ്തത്. ഇതുസംബന്ധിച്ച് അജിത് കുമാർ ഇറക്കിയ സസ്പെൻഷൻ ഉത്തരവിൽ റിയാസിനെതിരെയുള്ള സ്വഭാവദൂഷ്യങ്ങൾ എണ്ണിപ്പറയുന്നുമുണ്ട്.
പേട്ട എസ്എച്ച്ഒ ആയിരിക്കെ റിയാസ് രാജയ്ക്ക് എതിരെ വലിയ ആരോപണങ്ങൾ ഉയർന്നിരുന്നു. വെൺപാലവട്ടത്ത് വാടകയ്‌ക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്ന് സ്വഭാവദൂഷ്യം കാരണം വീട്ടുടമ റിയാസിനെ നിർബന്ധപൂർവം ഒഴിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം ലുലുമാളിനടുത്തെ അനധികൃത മസാജ് സെൻ്ററിൽ മറ്റൊരു സ്ത്രീയുമായി സന്ദർശിച്ചത് വിവാദമായിരുന്നു. ഇത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയെന്നുള്ള കാര്യം സ്‌പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ട് ചെയ്‌തിരുന്നു. മാത്രമല്ല നിരന്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഗുണ്ടാലിസ്റ്റിൽ പെട്ടയാളുടെ ഭാര്യയുമായി സിഐ അരുതാത്ത ബന്ധത്തിലാണെന്നും ഇത് പോലീസ് അച്ചടക്കത്തിന് ചേർന്നതല്ലെന്നും ഇൻ്റലിജൻസ് കണ്ടെത്തുകയും ചെയ്തിരുന്നു.
ഇത്തരം ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ റിയാസിനെ സ്ഥലംമാറ്റണമെന്ന് സിറ്റി പോലീസ് കമ്മിഷണർ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ശുപാർശ നൽകുകയായിരുന്നു. തനിക്ക് ലഭിച്ച റിപ്പോർട്ടുകളുടെ ഉള്ളടക്കത്തെക്കുറിച്ച് എഡ.ജിപി എംആർ അജിത്കുമാർ വിശദമായി അന്വേഷിക്കുകയും ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. ഈ ആരോപണങ്ങൾ ഉയരാനുണ്ടായ സാഹചര്യം സൃഷ്ടിച്ചതിലൂടെ റിയാസ് രാജയുടെ ഭാഗത്തുനിന്ന് കടുത്ത പെരുമാറ്റ ദൂഷ്യവും ഗുരുതരമായ അച്ചടക്ക ലംഘനവുമുണ്ടായെന്നാണ് എഡിജിപി അന്വേഷണത്തിലുടെ കണ്ടെത്തിയത്.
ഗുണ്ടാലിസ്റ്റിലുള്ളയാളുടെ ഭാര്യയുമായി പോലീസ് ഉദ്യോഗസ്ഥന് നിരക്കാത്ത ബന്ധം റിയാസ് തുടർന്നു വന്നിരുന്നു എന്നുള്ളത് ഗുരുതരമായ വിഷയമായാണ് പോലീസ് വകുപ്പ് കാണുന്നത്. ഈ സ്ത്രീ മദ്യപിച്ച് പൊതുജനമധ്യത്തിൽ വെച്ച് അവർക്ക് സിഐയുമായി ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് പലവട്ടം വിളിച്ചു പറഞ്ഞിട്ടുണ്ടെന്നുള്ള റിപ്പോർട്ടുകളും പോലീസിന് ലഭിച്ചിരുന്നു. ഇക്കാര്യം റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ഉന്നതതല അന്വേഷണ സംഘത്തിനെ തെളിവു സഹിതം ബോധ്യപ്പെടുത്തുകയുമുണ്ടായി.
പൊതുജനങ്ങൾക്ക് മാതൃകയാകേണ്ട പോലീസ് ഉദ്യോഗസ്ഥനായ റിയാസ് രാജയുടെ ഭാഗത്തുനിന്ന് കടുത്ത പെരുമാറ്റ ദൂഷ്യവും ഗുരുതരമായ അച്ചടക്കലംഘനവുമുണ്ടായതായി പ്രഥമദൃഷ്ട്യാ ബോധ്യമായെന്ന് എഡിജിപിയുടെ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. അതേസമയം റിയാസ് രാജക്കെതിരെ വകുപ്പുതല അന്വേഷണത്തിനുള്ള ഉത്തരവും പുറത്തു വന്നു. റൂറൽ ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്︋പി എസ് ശ്രീകാന്തിനെയാണ് ഈ അന്വമഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടാനേതാക്കളായ ഓംപ്രകാശ്, പുത്തൻപാലം രാജേഷ് എന്നിവരുമായി റിയാസിന് അടുത്ത ബന്ധമുണ്ടായിരുന്നു എന്നുള്ള തെളിവുകൾ ഇൻ്റലിജൻസിന് ലഭിച്ചിരുന്നു. ഗുണ്ടകൾക്ക് പോലീസിലെ ഔദ്യോഗിക വിവരങ്ങൾ ചോർത്തുകയും പല സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്യുകയും റിയാസ് ചെയ്‌തിരുന്നതായും എഡിജിപിക്ക് തെളിവ് ലഭിച്ചിരുന്നു.
സസ്പെൻഷൻ ഉത്തരവ് എത്തിയതിനു പിന്നാലെ റിയാസിനെ സർവ്വീസിൽ നിന്ന് പിരിച്ചുവിടാനും സാധ്യതയുണ്ടെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഏറെക്കാലമായി ഇൻ്റലിജൻസ് വിഭാഗത്തിൻ്റെ നിരീക്ഷണത്തിൽ തുടരുകയാണ് റിയാസ്. ഇത്തരമൊരു വ്യക്തിക്ക് പോലീസിൽ തുടരാൻ അർഹതയില്ലെന്നും അതിന് അനുയോജ്യമായ സ്വഭാവശുദ്ധിയില്ലെന്നും റിയാസിനെ പിരിച്ചുവിടലിന് പരിഗണിക്കാവുന്നതാണെന്നും ഡിജിപിക്ക് ശുപാർശ നൽകിയിരിക്കുകയാണ്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌ത് അസാന്മാർഗിക പ്രവർത്തനങ്ങൾ നടത്തിയത് സേനയെ സംബന്ധിച്ച് ഗുരുതരമായ കുറ്റമായാണ് വ്യഖ്യാനിക്കപ്പെടുന്നത്. ഇത്തരത്തിൽ ഗുരുതര കുറ്റം ചെയ്യുന്നവരെ സെക്ഷൻ-86പ്രകാരം (അയോഗ്യനാക്കുകയും പിരിച്ചുവിടുകയും ചെയ്യുക) പിരിച്ചുവിടൽ നടപടി സ്വീകരിക്കാം.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]