Monday, May 5, 2025 7:11 am

സഹകരണ മേഖലയില്‍ ജനകീയ വിശ്വാസം ഉറപ്പിക്കുന്ന നേട്ടം ; നിക്ഷേപ സമാഹരണത്തില്‍ റെക്കോര്‍ഡ് നേട്ടം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സഹകരണ മേഖലയില്‍ ജനകീയ വിശ്വാസം ഉറപ്പിക്കുന്ന നേട്ടം. നിക്ഷേപ സമാഹരണത്തില്‍ ലക്ഷ്യമിട്ടതിനേക്കാള്‍ ഒന്നര ഇരട്ടിയാണ് സഹകരണ ബാങ്കുകളിലും സംഘങ്ങളിലുമായി എത്തിയത്. നിക്ഷേപ സമാഹരണത്തിലൂടെ 9000 കോടി രൂപ സമാഹരിക്കുന്നതിനാണ് സഹകരണ വകുപ്പ് ലക്ഷ്യമിട്ടിരുന്നത്. ഇതനുസരിച്ച് ഓരോ ജില്ലയില്‍നിന്നും സമാഹരിക്കേണ്ട തുക ടാര്‍ജറ്റായി നിശ്ചയിക്കുകയും ചെയ്തിരുന്നു. എല്ലാ കണക്കുകൂട്ടലുകള്‍ക്കപ്പുറമുള്ള പിന്തുണയാണ് നിക്ഷേപകരില്‍നിന്ന് സഹകരണ ബാങ്കുകള്‍ക്ക് ലഭിച്ചത്. ഫെബ്രുവരി 12വരെയുള്ള കണക്ക് അനുസരിച്ച് 23263.73 കോടി രൂപയുടെ പുതിയ നിക്ഷേപം സമാഹരിക്കുവാന്‍ സാധിച്ചു. ലക്ഷ്യമിട്ടതിലും ഒന്നര ഇരട്ടി. ജില്ലകളില്‍നിന്ന് സഹകരണ സംഘങ്ങളും ബാങ്കുകളും വഴി 7000 കോടിയും 2000 കോടി രൂപ കേരളാ ബാങ്ക് വഴിയും സമാഹരിക്കുവാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇതാണ് 23263.73 കോടിയിലെത്തിയത്. സഹകരണ നിക്ഷേപം നവകേരള നിര്‍മ്മിതിക്കായ് എന്ന മുദ്രാവാക്യത്തോടെ ജനുവരി 10 മുതല്‍ ഫെബ്രുവരി 12 വരെ ആയിരുന്നു നിക്ഷേപ സമാഹരണ ക്യാമ്പയിന്‍.

എറ്റവും കൂടുതല്‍ പുതിയ നിക്ഷേപം സമാഹരിക്കാന്‍ സാധിച്ചത് കോഴിക്കോട് ജില്ലയിലെ സഹകരണ ബാങ്കുകള്‍ക്കാണ്. 850 കോടി രൂപ ലക്ഷ്യമിട്ട സ്ഥാനത്ത് 4347.39 കോടി രൂപ സമാഹരിക്കാന്‍ കോഴിക്കോട് ജില്ലക്കായി. രണ്ടാം സ്ഥാനത്ത് എത്തിയ മലപ്പുറം ജില്ല 2692.14 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു. മൂന്നാം സ്ഥാനത്തുള്ള കണ്ണൂര്‍ ജില്ലയില്‍ 2569.76 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു. നാലാം സ്ഥാനത്തുള്ള പാലക്കാട് ജില്ല 1398.07 കോടി രൂപയും അഞ്ചാം സ്ഥാനത്ത് എത്തിയ കൊല്ലം 1341.11 കോടി രൂപയുമാണ് പുതുതായി സമാഹരിച്ചത്. 2000 കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിട്ടിരുന്ന കേരള ബാങ്ക് ഇക്കാലയളവില്‍ 3208.31 കോടി രൂപയാണ് സമാഹരിച്ചത്.

കടുത്ത ആക്രമണം നേരിട്ട സമയത്തും നിക്ഷേപ സമാഹരണത്തില്‍ ഉണ്ടായ ഈ നേട്ടം ജനങ്ങള്‍ക്ക് സഹകരണ സ്ഥാപനങ്ങളിലുള്ള അചഞ്ചലമായ വിശ്വാസമാണ് തെളിയിക്കുന്നതെന്ന് സഹകരണ മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. ജനങ്ങള്‍ ഒന്നായി സഹകരണ മേഖലയ്ക്ക് പിന്നില്‍ അണിനിരന്നു എന്നതിന്റെ തെളിവാണ് ഈ പുതിയ നിക്ഷേപങ്ങള്‍. സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ സംഘടിതമായി നടത്തിയ എല്ലാ കള്ളപ്രചരണങ്ങളെയും ജനങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്. നിക്ഷേപ സമാഹരണത്തിന്റെ വിജയം സഹകരണ ബാങ്കിങ് മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് പകര്‍ന്ന് നല്‍കിയിട്ടുണ്ട്. നിക്ഷേപ സമാഹരണത്തേയും കേരളത്തിലെ സഹകരണ മേഖലയെയും ജനങ്ങള്‍ ഹൃദയത്തിലേറ്റിയെന്നാണ് ഈ നേട്ടം തെളിയിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കണ്ണൂരിൽ സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച സ്വർണം കവർന്ന ജീവനക്കാരനെതിരെ കേസ്

0
കണ്ണൂര്‍: കണ്ണൂരിൽ സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 60 ലക്ഷം രൂപയുടെ...

ആശാവർക്കേഴ്സിന്റെ രാപകൽ സമര യാത്രയ്ക്ക് ഇന്ന് തുടക്കം

0
തിരുവനന്തപുരം : കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന...

ലഹരി ഗുളികളുമായി ഒരാൾ പിടിയിൽ

0
കണ്ണൂർ : പഴയങ്ങാടിയിൽ ലഹരി ഗുളികളുമായി ഒരാൾ പിടിയിൽ. പുതിയങ്ങാടി സ്വദേശി...

ഹൃദയാഘാതം ; തൃശൂർ സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി

0
മനാമ : തൃശൂർ കുന്നംകുളം ചിറ്റന്നൂർ സ്വദേശി വിജയൻ (65) ഹൃദയാഘാതം...