Tuesday, March 25, 2025 6:35 pm

കർണാടകയിലെ ഹണിട്രാപ്പ് വിഷയത്തിൽ പ്രതികരിക്കാതെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: കർണാടക മന്ത്രിമാരെയും എം.എൽ.എമാരെയും ഹണിട്രാപ്പ് റാക്കറ്റുകൾ ലക്ഷ്യമിട്ടിട്ടുണ്ടെന്ന വിവാദത്തിൽ ഒന്നും സംസാരിക്കാനില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. വലിയ വിവാദമായി മാറിയ വിഷയത്തിൽ നിന്ന് സ്വയം അകലം പാലിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ പ്രതികരണം.കുറഞ്ഞത് 48 എം.എൽ.എമാരെ ഹണിട്രാപ്പിൽ കുടുക്കിയിട്ടുണ്ടെന്നും ഈ ശൃംഖല രാജ്യമെമ്പാടും വ്യാപിച്ചിട്ടുണ്ടെന്നും നിരവധി കേന്ദ്രമന്ത്രിമാർ ഇതിൽ കുടുങ്ങിയിട്ടുണ്ടെന്നും വ്യാഴാഴ്ചത്തെ നിയമസഭാ സമ്മേളനത്തിനിടെ സഹകരണ മന്ത്രി കെ.എൻ. രാജണ്ണ അവകാശപ്പെട്ടതതോടെയാണ് വിവാദം കത്തിയത്.

കോൺഗ്രസ് കർണാടക യൂണിറ്റ് മേധാവി എന്ന നിലയിൽ രാജണ്ണയുമായി സംസാരിച്ച് പരാതി നൽകാൻ ആവശ്യപ്പെട്ടതായി ശിവകുമാർ പറഞ്ഞു. ‘അദ്ദേഹം എന്നോട് എന്താണ് പറഞ്ഞതെന്ന് എനിക്ക് വിശദീകരിക്കാൻ കഴിയില്ല. ഞാൻ അദ്ദേഹത്തോട് പരാതി നൽകാൻ ആവശ്യപ്പെട്ടു’- ഉപമുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സജീവമായ ഹണിട്രാപ്പ് റാക്കറ്റിനെക്കുറിച്ച് പാർട്ടി ഹൈക്കമാൻഡിനെ അറിയിക്കാൻ രാജണ്ണയും പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയും ഡൽഹി സന്ദർശിക്കാൻ പദ്ധതിയിടുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ, രാജണ്ണയുടെ മകൻ രാജേന്ദ്ര മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടു.

കൂടിക്കാഴ്ചക്കു പിന്നിലെ കാരണമെന്താണെന്ന് മാധ്യമപ്രവർത്തകർ ശിവകുമാറിനോട് ചോദിച്ചപ്പോൾ, ‘ആർക്കും ആരെയും കാണാൻ കഴിയും. നിരവധി എം.പിമാരും എം.എൽ.എമാരും മറ്റ് ആളുകളും മുഖ്യമന്ത്രിയെയും എന്നെയും കാണുന്നു. ഹണിട്രാപ്പ് വിഷയത്തിൽ ഞാൻ മറുപടി നൽകില്ലെന്നും’ അദ്ദേഹം പറഞ്ഞു. ‘അതിനെക്കുറിച്ച് എന്നോട് ചോദിക്കരുത്. ആ വിഷയവുമായി ബന്ധപ്പെട്ട ഒന്നിനും ഞാൻ മറുപടി നൽകില്ല’- ശിവകുമാർ പറഞ്ഞു. പാർട്ടി ഹൈക്കമാൻഡുമായി ഏറ്റവും പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്യാൻ ഡൽഹിയിലേക്ക് പോകുകയാണോ എന്ന ചോദ്യത്തിന്, അത്തരം തെറ്റായ വാർത്തകളെക്കുറിച്ച് ആരെയും കാണേണ്ടതില്ലെന്ന് മുതിർന്ന നേതാവ് പറഞ്ഞു. ഹണിട്രാപ്പ് വിഷയം നിയമസഭയിൽ ഉന്നയിക്കുന്നത് കോൺഗ്രസിനും സർക്കാറിനും നാണക്കേടാണോ എന്ന ചോദ്യത്തിന് ‘മുഖ്യമന്ത്രിയോട് ഇതിനെക്കുറിച്ച് ചോദിക്കൂ’ എന്നായിരുന്നു ശിവകുമാറിന്റെ മറുപടി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചോറ്റാനിക്കരയിൽ ഇനോകുലം നിർമാണ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു

0
ചോറ്റാനിക്കര: ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മസേനയുടെ സംരംഭമായ ഇനോകുലം നിർമാണ യൂണിറ്റിന്റെ...

മോട്ടോർ വാഹന വകുപ്പ് മെഗാ അദാലത്ത് ; മാർച്ച് 26, 27, 28 തീയതികളിൽ

0
കൊച്ചി: വിവിധ ഗതാഗത നിയമലംഘനങ്ങൾക്ക് കേരളാ പോലീസും മോട്ടോർ വാഹന വകുപ്പും...

അവകാശികൾ ഇല്ലാത്ത വാഹനങ്ങൾ ഇ-ലേലം ചെയ്യുന്നു

0
കൊച്ചി: കൊച്ചി സിറ്റി പോലീസ് യൂണിറ്റിലെ ഹിൽ പാലസ്, കണ്ണമാലി, ഉദയംപേരൂർ,...

ലൈഫ് മിഷൻ പദ്ധതി ; ചോറ്റാനിക്കരയിൽ 102-ാമത് വീടിൻ്റെ താക്കോൽദാനം നടത്തി

0
ചോറ്റാനിക്കര: ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച 102-ാമത്തെ വീടിന്റെ...