തിരുവനന്തപുരം: സർക്കാർ സഹായിച്ചിട്ടും ജല അതോറിറ്റിയുടെ കടബാധ്യത തീരുന്നില്ല. ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങളടക്കം 1463 കോടിയാണ് കൊടുത്തുതീർക്കാനുള്ളത്. കരാറുകാർക്ക് നൽകാനുള്ള തുകയ്ക്കുപുറമേയാണിത്. പെൻഷൻകാർക്ക് അഞ്ചരവർഷത്തെ കമ്യൂട്ടേഷൻ ആനൂകൂല്യം നൽകാനുണ്ട്. ഇതിനുമാത്രം 211 കോടിവേണം. മൂന്നുമാസത്തെ വൈദ്യുതി കുടിശ്ശിക വീണ്ടും 100 കോടിക്കടുത്തായി. ദൈനംദിന അറ്റകുറ്റപ്പണികൾക്കുള്ള 150 കോടിയോളം രൂപ കരാറുകാർക്ക് നൽകാനുണ്ട്. ജീവനക്കാർക്ക് 100 കോടിയോളവും പെൻഷൻകാർക്ക് 400 കോടിയോളവുമാണ് വിവിധ ആനുകൂല്യങ്ങളുടെ കുടിശ്ശിക നൽകാനുള്ളത്.
പിഎഫിലുണ്ടായിരുന്ന ജീവനക്കാരുടെ നിക്ഷേപത്തുക ശമ്പളം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി വകമാറ്റിയതിൽ തിരിച്ചടയ്ക്കേണ്ടത് 488 കോടിയാണ്. തദ്ദേശസ്ഥാപനങ്ങൾ വിവിധജോലികൾക്കായി നൽകിയ തുകയിൽനിന്ന് 282 കോടി വകമാറ്റിയതും കണ്ടെത്തണം. ജൽജീവൻ മിഷൻ പദ്ധതിയുടെ സംസ്ഥാന സർക്കാർ വിഹിതത്തിനായാണ് ഈ തുക ചെലവഴിച്ചത്. ജലഅതോറിറ്റി കെഎസ്ഇബിക്ക് നൽകേണ്ട തുകയുടെ കഴിഞ്ഞവർഷത്തെ കുടിശ്ശിക 458 കോടി സർക്കാർ ഏറ്റെടുത്തിരുന്നു. കൂടാതെ 150 കോടിയുടെ പദ്ധതിയിതര ഗ്രാന്റും കഴിഞ്ഞവർഷം നൽകി. ഈ ഗ്രാന്റിൽനിന്ന് 100 കോടിയോളം രൂപ ജീവനക്കാരുടെയും പെൻഷൻകാരുടെയും ബാധ്യതതീർക്കാനും 40 കോടിയോളം രൂപ ദൈനംദിന അറ്റകുറ്റപ്പണികൾക്കുള്ള കുടിശ്ശിക തീർക്കാനുമാണ് ചെലവഴിച്ചത്.
തദ്ദേശസ്ഥാപനങ്ങൾ നൽകേണ്ട പൊതുടാപ്പുകളുടെ കുടിവെള്ളക്കരത്തിൽ 719 കോടി സർക്കാർ ജല അതോറിറ്റിക്ക് അനുവദിച്ചിരുന്നു. എന്നാൽ, ഈ തുക ട്രഷറി അക്കൗണ്ടിലാണുള്ളത്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധികാരണം തുക പിൻവലിക്കാനാവുന്നില്ലെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ പരാതി. ജല അതോറിറ്റിക്ക് കിട്ടേണ്ട റവന്യൂ വരുമാനം പിൻവലിക്കാനാവാത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ സംഘടനകൾ സമരത്തിനൊരുങ്ങുകയാണ്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.