തിരുവനന്തപുരം : കെ.കെ രമയെ വിധവയാക്കിയത് സിപിഎം കോടതി വിധിയിലൂടെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എം.എം മണി ക്രൂരവും നിന്ദ്യവുമായ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ആരോപിച്ചു. ഇന്നലെ മുഖ്യമന്ത്രി എം.എം മണിയെ ന്യായീകരിക്കാനാണ് ശ്രമിച്ചത്. ക്രൂരമായ പ്രതികരണമാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത്. കൊന്നിട്ടും പക തീരാതെ നില്‍ക്കുകയാണ് ഇവരുടെ മനസ്സുകള്‍.
ടി.പിയെ 51 വെട്ടുവെട്ടി കൊന്നിട്ടും അദ്ദേഹത്തിന്‍റെ വിധവയായ കെ.കെ രമയെ പുറകേ നടന്ന് വേട്ടയാടുകയാണ് സി.പി.എം. എന്നിട്ട് പറയുകയാണ് അവരുടെ വിധി കൊണ്ടാണ് വിധവ ആയതെന്ന്. ഏത് വിധിയാണ്? ടി.പിയുടെ കൊലപാതകം പാര്‍ട്ടി കോടതി നടപ്പാക്കിയ വിധിയാണ്. പാര്‍ട്ടി കോടതിയില്‍ വിധി നടപ്പാക്കിയ ജഡ്ജി ഇന്ന് ഇന്ന് കേരളത്തിന്‍റെ മുഖ്യമന്ത്രിയായ പിണറായി വിജയനാണ്. കേരളത്തില്‍ വിധവകളെയുണ്ടാക്കുന്ന പാര്‍ട്ടിയാണ് സി.പി.എം” എന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
അതേസമയം ”മുഖ്യമന്ത്രി പറഞ്ഞത്‌കൊണ്ടാണ് മണി മാപ്പു പറയാത്തതെന്നും ചന്ദ്ര ശേഖരനെ കൊന്നത് സിപിഎമ്മാണ്, സിപിഎം അദ്ദേഹത്തെ കൊന്നത് ശരിയാണെന്ന് സ്ഥാപിക്കുകയാണിപ്പോൾ, കുലം കുത്തിയെന്ന് വിളിച്ച മനോഭാവം ഇപ്പോഴുംതുടരുന്നുവെന്നുംകെ.കെ രമപ്രതികരിച്ചിരുന്നു.
ഞങ്ങളുടെപാർട്ടിയുടെവളർച്ച,ഞങ്ങൾസർക്കാരിനെതിരെസംസാരിച്ചുകൊണ്ടിരിക്കുന്നു. വിമർശിച്ചുകൊണ്ടിരിക്കുന്നു, ഇതൊക്കെ തീർച്ചയായിട്ടും അവരെ അസ്വസ്ഥമാക്കുന്നുണ്ട്, അതുകൊണ്ടാണ് ഇത്തരത്തിലുള്ള മനുഷ്യത്വമില്ലാത്ത പരാമർശങ്ങൾ ഉണ്ടാകുന്നത്. മഹതി എന്നാണ് ബഹുമാനപ്പെട്ട എംഎം മണി എന്നെ വിളിച്ചത്, മുഖ്യമന്ത്രിയോ സ്പീക്കറോ തിരുത്തൽ നടപടി കൈക്കൊണ്ടില്ല’ എന്നും കെ. കെ രമ പറഞ്ഞു.