പത്തനംതിട്ട : എലിപ്പനി ബാധിച്ചു ജില്ലയിൽ മൂന്നു പേർ മരണത്തിനു കീഴടങ്ങിയിട്ടും ജില്ലക്കാരിയായ ആരോഗ്യമന്ത്രി അനങ്ങാപ്പാറ നയം തുടരുകയാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു.
അടൂർ നിയോജക മണ്ഡലത്തിലെ കൊടുമൺ പഞ്ചായത്തിൽ രണ്ടും പള്ളിക്കൽ പഞ്ചായത്തിൽ ഒരാളും എലിപ്പനി മൂലം മരണമടഞ്ഞു. ഒരാഴ്ചക്കുള്ളിലാണ് മൂന്ന് മരണങ്ങളും.
മഴക്കാലമായതോടെ ആശുപത്രികളിൽ എത്തുന്ന രോഗികളുടെ എണ്ണം മൂന്നിരട്ടിയായി വർദ്ധിച്ചിട്ടും മരുന്നോ മറ്റ് സൗകര്യങ്ങളോ ഒരുക്കുന്നതിൽ മന്ത്രിയും ആരോഗ്യ വകുപ്പും പരാജയപ്പെട്ടു. ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഒ പിയിൽ മണിക്കൂറുകളോളം ക്യൂ ആണ്. കൂടുതൽ ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും ആശുപത്രികളിൽ വിന്യസിപ്പിക്കണം.
തദ്ദേശ വാർഡുകളിൽ മഴക്കാലത്തിന് മുൻപുള്ള ശുചീകരണത്തിന് അനുവദിച്ചിട്ടുള്ള പതിനായിരം രൂപ ഒന്നിനും തികയുന്നില്ല. തുക വർദ്ദിപ്പിക്കണമെന്ന ആവശ്യം സർക്കാർ ചെവിക്കൊണ്ടിട്ടില്ല. യു ഡി എഫ് സർക്കാരിന്റെ കാലത്ത് ഒരു വാർഡിൽ ഇരിപത്തി അയ്യായിരം രൂപ ശുചീകരണത്തിന് ഗവണ്മെന്റ് അനുവദിച്ചിരുന്നു.
പകർച്ചപ്പനി വ്യാപകമായി മാറിയ സാഹചര്യത്തിൽ വാചകമടി നിർത്തി ആരോഗ്യമന്ത്രി ആശുപത്രികളിൽ ആവശ്യത്തിന് മരുന്നും ഉപകരണങ്ങളും എത്തിക്കുകയാണ് വേണ്ടതെന്നും പഴകുളം മധു ആവശ്യപ്പെട്ടു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033