കൊല്ലം : ടെലിവിഷന്‍ താരവും മിമിക്രി കലാകാരനുമായ ഷാബുരാജ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. തിരുവനന്തപുരം കല്ലമ്പലം സ്വദേശിയാണ്. നാല് മക്കളാണ് അദ്ദേഹത്തിനുള്ളത്. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍ പ്രോഗ്രാമിലൂടെയാണ് ഷാബുരാജ് ശ്രദ്ധേയനായത്. സ്‍ത്രീവേഷങ്ങളായിരുന്നു അധികവും ചെയ്‍തിരുന്നത്. ഒട്ടേറെ കലാസമിതികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതേസമയം നിര്‍ധന കുടുംബാംഗമായ ഷാബുരാജിന്റെ ചികിത്സയ്ക്കായി പണം കണ്ടെത്താനായി സുഹൃത്തുക്കള്‍ പരമാവധി ശ്രമിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം.
The post മിമിക്രി കലാകാരന്‍ ഷാബുരാജ് അന്തരിച്ചു appeared first on Pathanamthitta Media.