Friday, July 4, 2025 11:28 pm

ദേവസ്ഥാനം ശതദിന നൃത്തോത്സവത്തിന് ലോക റെക്കോർഡ് നേട്ടം

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ: പെരിങ്ങോട്ടുകര ദേവസ്ഥാനം ശ്രീ വിഷ്ണുമായ സ്വാമി ക്ഷേത്രത്തിൽ നടന്നുവന്ന ഭാരത നൃത്തോത്സവത്തിന് കൊടിയിറങ്ങി. ചടങ്ങിന് കേരള കലാമണ്ഡലം ചാൻസലറും നർത്തകിയുമായ ഡോ. മല്ലികാ സാരാഭായ് തിരിതെളിയിച്ചു. കഴിഞ്ഞ മാർച്ച് 9 ന് ആരംഭിച്ച നൃത്തോത്സവത്തിന് നൂറാം നാളാണ് കൊടിയിറങ്ങിയത്. ദേവസ്ഥാനാധിപതി ഡോ. ഉണ്ണി സ്വാമികളും ട്രസ്റ്റിമാരായ വേണുഗോപാൽ, ദേവദാസ്, സ്വാമിനാഥൻ എന്നിവരും ചേർന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മുൻ ദേവസ്ഥാനാധിപതി ദാമോദര സ്വാമികളുടെ നൂറാമത് ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് നൃത്തോത്സവം സംഘടിപ്പിച്ചത്.

നർത്തകി ഡോ. മേതിൽ ദേവിക സംവിധാനം ചെയ്ത ‘ക്രോസ് ഓവർ’ എന്ന ഭിന്നശേഷി കുഞ്ഞുങ്ങളുടെ ഉന്നമനത്തിനായുള്ള ഹൃസ്വചിത്ര പ്രദർശനത്തോടെയാണ് യോഗം ആരംഭിച്ചത്. ദേവസ്ഥാനം ഗരുഢ സന്നിധിയിൽ വച്ച് പദ്മശ്രീ ചിത്ര വിശ്വേശ്വരന് (ഭരതനാട്യം) ദേവസ്ഥാനം നാട്യമയൂരി പുരസ്കാരം സമ്മാനിച്ചു. ഭാരതീയ നാട്യ കലകളിൽ വിശ്വ പ്രസിദ്ധരായ നർത്തകർ പദ്മവിഭൂഷൺ ഡോ. പദ്മ സുബ്രഹ്മണ്യം (ഭരതനാട്യം), പദ്മഭൂഷൺ ഡോ. മല്ലിക സാരാഭായ് (ഭരതനാട്യം), പദ്മശ്രീ ദർശന ജാവേരി (മണിപ്പൂരി ), നാട്യമയൂരി മഞ്ജു ഭാർഗവി (കൂച്ചുപ്പുടി), കർണ്ണാടക കലാശ്രീ മൈസൂർ ബി.നാഗരാജ് (കഥക് ) എസ്എൻഎ അവാർഡ് ജേതാവ് നാട്യകലാ രത്നം കലാവിജയൻ (മോഹിനിയാട്ടം), എസ്എൻഎ അവാർഡ് ജേതാവ് ഗോബിന്ദ സൈക്കിയ (സത്രിയ), എസ്എൻഎ. അവാർഡ് ജേതാവ് വേണുജി (കൂടിയാട്ടം), കെഎസ്എൻഎ അവാർഡ് ജേതാവ് കലാമണ്ഡലം പ്രഭാകരൻ, കെഎസ്എൻഎ അവാർഡ് ജേതാവ് മേതിൽ ദേവിക (മോഹിനിയാട്ടം), കലൈമാമണി ദാസ്യം ഗോപിക വർമ്മ (മോഹിനിയാട്ടം ), കെഎസ്എൻഎ പ്രൊഫ. ലേഖ തങ്കച്ചി (കേരളനടനം ) എന്നിവർക്ക് ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡായി ശിൽപവും പതിനയ്യായിരം രൂപ ദക്ഷിണയും പൊന്നാടയും നൽകി ദേവസ്ഥാനാധിപതി ഡോ. ഉണ്ണി ദാമോദര സ്വാമികൾ ആദരിച്ചു.

കൂടാതെ നൂറ് ദിനം തുടർച്ചയായി 2200 ൽ പരം നർത്തകർ പങ്കെടുത്ത ഈ നാട്യ മഹാമഹത്തിന് ലോക റെക്കോർഡ് ലഭിച്ചതായി യുആർഎഫ് കൊൽക്കത്ത ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് പ്രഖ്യാപിച്ചു. തുടർന്ന് യുആർഎഫ് റെക്കോർഡ് സാക്ഷ്യപത്രം ഉണ്ണി സ്വാമികൾക്ക് കൈമാറുകയും ചെയ്തു. തിരഞ്ഞെടുത്ത നൂറ്റമ്പത് നർത്തകർക്ക് വിശിഷ്ടവ്യക്തികൾ യുആർഎഫ് വേൾഡ് റെക്കോർഡ് സാക്ഷ്യപത്രം സമ്മാനിച്ചു. കഥകളി നടൻ കലാമണ്ഡലം ഗോപിയാശാൻ ശാരീരിക അസ്വാസ്ഥ്യത്താൽ എത്താൻ പറ്റാത്തതിനാൽ ഓൺലൈനിലൂടെ തൻ്റെ ആശംസ സന്ദേശം അറിയിച്ചു. വിശാഖപട്ടണം താരകേശ്വര ഫൗണ്ടേഷൻ സാരഥി സ്വാമി ജ്ഞാനപ്രഭു ചടങ്ങിൽ സന്നിഹിതനായിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...

അടൂര്‍ ജിബിഎച്ച്എസ്എസില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം സംഘടിപ്പിച്ചു

0
പത്തനംതിട്ട : നഷാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതി ജില്ലാതല കാമ്പയിന്റെ...

കുപ്പടം ഖാദി നെയ്ത്ത് കേന്ദ്രം ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിനു കീഴില്‍ കൊടുമണ്ണില്‍ പുതിയ...