Saturday, June 29, 2024 6:49 am

തിരുവനന്തപുരം വിമാനത്താവളം വികസിപ്പിക്കുന്നു ; പ്രതീക്ഷയിൽ അദാനിഗ്രൂപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രതിവർഷം ഒരു കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ തിരുവനന്തപുരം വിമാനത്താവളം വികസിപ്പിക്കുന്നു. മാസ്റ്റർപ്ലാൻ തയ്യാറാക്കാൻ മൾട്ടി നാഷണൽ കമ്പനിയെ അദാനിഗ്രൂപ്പ് ചുമതലപ്പെടുത്തി. നിലവിൽ ടെർമിനലിന്റെ ശേഷി 32 ലക്ഷം മാത്രമാണ്. വിശ്രമത്തിനും വിനോദത്തിനും ഷോപ്പിംഗിനും കൂടുതൽ സൗകര്യങ്ങളൊരുക്കും. അന്താരാഷ്ട്ര ടെർമിനലിന്റെ പ്രവേശന കവാടത്തിന് സമീപത്താവും പുതിയ എയർ ട്രാഫിക് കൺട്രോൾ.വികസിത രാജ്യങ്ങളിലേതുപോലെ റൺവേ പുതുക്കിപ്പണിയും. 15 വർഷത്തേക്ക് ഒരു വിള്ളൽപോലുമുണ്ടാകാത്ത തരത്തിലാണിത്. 3373 മീറ്റർ നീളവും 150 അടിവീതിയുമുള്ളതാണ് തിരുവനന്തപുരത്തെ റൺവേ.

അന്താരാഷ്ട്ര ടെർമിനലിന് മുന്നിലായി 240 മുറികളുള്ള, 660പേർക്ക് ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള പഞ്ചനക്ഷത്ര ഹോട്ടലും വരുന്നുണ്ട്. യാത്രക്കാർക്കും വിമാനക്കമ്പനി ജീവനക്കാർക്കുമെല്ലാം വിമാനത്താവള പരിസരത്ത് താമസിക്കാൻ സൗകര്യമാവും.വിമാനസർവീസുകൾ തടസപ്പെടുകയോ വൈകുകയോ ചെയ്യുമ്പോൾ യാത്രക്കാരെ താമസിപ്പിക്കാനുമാവും.ആകാശ എയർലൈൻസടക്കം പുതിയ സർവീസുകൾ വരുന്നുണ്ട്. തിങ്കളാഴ്ച മുതൽ എയർഇന്ത്യ ബംഗളുരു സർവീസ് തുടങ്ങുന്നു. ആഭ്യന്തര യാത്രക്കാരാണ് ഇവിടെ കൂടുതൽ.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബി​ഹാ​റി​ൽ‌‌‌ ​പാ​ല​ങ്ങ​ൾ ത​ക​ർ​ന്ന സം​ഭ​വം ; അ​ന്വേ​ഷ​ണ​ത്തി​ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു

0
പാ​റ്റ്ന: ബി​ഹാ​റി​ൽ‌‌‌ 11 ദി​വ​സ​ത്തി​നി​ടെ അ​ഞ്ചു​പാ​ല​ങ്ങ​ൾ ത​ക​ർ​ന്ന സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് സ​ർ​ക്കാ​ർ...

കനത്തമഴയിൽ 3 മരണം ; മഴക്കെടുതി നേരിടാൻ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായെന്ന് ഡല്‍ഹി സർക്കാർ

0
ഡല്‍ഹി: ഡല്‍ഹിയിൽ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട്. മഴക്കെടുതിയിൽ...

ദീപു വധക്കേസ് ; മൂന്ന് പേർ കൂടി കസ്റ്റഡിയിൽ

0
തിരുവനന്തപുരം: കളിയിക്കാവിളയിൽ വ്യവസായി ദീപുവിനെ കൊലപ്പെടുത്താൻ പ്രതി സജികുമാർ ഉപയോഗിച്ച സർജിക്കൽ...

സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല ; മത്സ്യബന്ധനത്തിന് വിലക്ക് തുടരും

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. എന്നാൽ,...